ഗോരഖ്പൂര്‍(ഉത്തര്‍പ്രദേശ്): എബിവിപി 70-ാം ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം. ദീനദയാല്‍ ഉപാദ്ധ്യായ സര്‍വ്വകലാശാല കാമ്പസില്‍ പ്രത്യേകം സജ്ജീകരിച്ച ലോകമാതാ അഹല്ല്യാബായ് ഹോള്‍ക്കര്‍ നഗറാണ് മൂന്നുദിവസത്തെ സമ്മേളനത്തിന് വേദിയാവുക. ഇന്ന് രാവിലെ 11.30ന് സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെമ്പു സമ്മേളനം ഉദ്ഘാടനം ചെയ്യും.
24ന് രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ പ്രൊഫ. യശ്വന്ത് റാവു ഖേല്‍ക്കര്‍ യുവ പുരസ്‌കാരം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനിക്കും. ട്രെയിനിങ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സെന്റര്‍ ഫോര്‍ ഹിയറിങ് എംപയേര്‍ഡ് സഹ സ്ഥാപകനും സിഒഒയുമായ ദീപേഷ് നായര്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ ദേശീയ നിര്‍വാഹക സമിതിയോഗം ചേര്‍ന്നു. ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല, സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍ തുടങ്ങിയവരും സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രദര്‍ശിനി വിഎച്ച്പി അന്താരാഷ്‌ട്ര ജനറല്‍ സെക്രട്ടറി ചമ്പത് റായ് ഉദ്ഘാടനം ചെയ്തു.
അഹല്യ ബായ് ഹോള്‍ക്കറുടെ ശതാബ്ദി വര്‍ഷത്തിന്റെ ഭാഗമായി എബിവിപി സംഘടിപ്പിച്ച മാനവ് വന്ദന്‍ യാത്ര ഇന്നലെ സമ്മേളന നഗരിയില്‍ സമാപിച്ചു. മധ്യപ്രദേശിലെ മഹേശ്വരില്‍ നിന്ന് ആരംഭിച്ച യാത്ര പ്രയാഗ്രാജ്, അയോധ്യ തുടങ്ങി വിവിധ നഗരങ്ങളിലൂടെ കടന്നാണ് ദേശീയ സമ്മേളന നഗരിയില്‍ എത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമായി 1200 ലധികം പ്രതിനിധികള്‍ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക