India

മഹാരാഷ്‌ട്ര, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം നാളെ

Published by

ന്യൂദല്‍ഹി: മഹാരാഷ്‌ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പത്തുമണിയോടെ ആദ്യ ഫലസൂചന ലഭ്യമാകും. മഹാരാഷ്‌ട്രയില്‍ 288 നിയമസഭാ മണ്ഡലങ്ങളും ഝാര്‍ഖണ്ഡില്‍ 81 മണ്ഡലങ്ങളുമാണുള്ളത്. മഹാരാഷ്‌ട്രയില്‍ ഭരണത്തിലുള്ള ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

ഝാര്‍ഖണ്ഡില്‍ നിലവിലുള്ള ജെഎംഎം സര്‍ക്കാരിനെ പിന്തള്ളി ബിജെപി – എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറും എന്നും എക്സിറ്റ്പോള്‍ ഫലങ്ങള്‍ പറയുന്നു.
കേരളത്തിലെ വയനാട്, മഹാരാഷ്‌ട്രയിലെ നന്ദേഡ് എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും നാളെ പുറത്തുവരും. കേരളത്തിലെ പാലക്കാട്, ചേലക്കര മണ്ഡലങ്ങള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടന്ന 48 നിയമസഭാ മണ്ഡലങ്ങളിലെ ഫലവും നാളെ അറിയാം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by