Cricket

രോഹിത് 24ന് ടീമിനൊപ്പം ചേരും

Published by

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഭാരത നായകന്‍ രോഹിത് ശര്‍മ 24ന് ടീമിനൊപ്പം ചേരും.

നാട്ടില്‍ കുടുംബത്തോടൊപ്പമുള്ള രോഹിത് മൂന്ന് രണ്ട് ദിവസത്തിനകം പെര്‍ത്തില്‍ എത്തിച്ചേരുമെന്ന് ഇന്നലെ അറിയിച്ചു. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്നാണ് രോഹിത്തിന് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കേണ്ടിവന്നത്. ഇതേ തുടര്‍ന്നാണ് ഇന്ന് തുടങ്ങാനിരിക്കുന്ന ആദ്യ മത്സരത്തില്‍ നിന്നും ഒഴിവായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by