ജയ്പൂര്‍: കൂച്ച് ബെഹാര്‍ ട്രോഫിയുടെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ രാജസ്ഥാന്‍ ഏഴ് വിക്കറ്റിന് 457 റണ്‍സെന്ന നിലയില്‍. രാജസ്ഥാന് ഇപ്പോള്‍ 309 റണ്‍സിന്റെ ലീഡുണ്ട്. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 148 റണ്‍സിന് അവസാനിച്ചിരുന്നു. ജയ്‌പ്പൂരിലെ സവായ് മാന്‍ സിങ് സ്‌റ്റേഡിയത്തിലാണ് മത്സരം.
രണ്ട് വിക്കറ്റിന് 71 റണ്‍സെന്ന നിലയില്‍ ഇന്നലെ കളി തുടങ്ങിയ രാജസ്ഥാന് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായത് കേരളത്തിന് പ്രതീക്ഷ നല്കി. എബിന്‍ ലാലാണ് രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയത്. എന്നാല്‍ തുടര്‍ന്ന് മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ സാധിച്ചത് അവരെ ശക്തമായി നിലയിലാക്കി. ആകാശ് മുണ്ടല്‍-അനസ് സഖ്യം 90 റണ്‍സ് ചേര്‍ത്തു. ആകാശ് മുണ്ടല്‍(77) പുറത്തായ ശേഷവും അനസ് പോരാട്ടം തുടര്‍ന്നു. ഒടുവില്‍ ഇരട്ട സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ റണ്ണൗട്ടായി(198). 64 റണ്‍സെടുത്ത ജതിനും രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി. ആറാം വിക്കറ്റില്‍ അനസും ജിതിനും ചേര്‍ന്ന് 169 റണ്‍സാണ് കൂട്ടിചേര്‍ത്തത്. മത്സരം ഇന്നത്തേക്ക് പിരിയുമ്പോള്‍ ആഭാസ് ശ്രീമാലി(31)യും ഗുലാബ് സിങ്ങു(10)മാണ് ക്രീസില്‍.
നാല് വിക്കറ്റ് വീഴ്‌ത്തിയ എബിന്‍ ലാലാണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്. അഭിരാം രണ്ട് വിക്കറ്റും തോമസ് മാത്യുവും കാര്‍ത്തിക്കും ഓരോ വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക