കോഴിക്കോട്: ഫിബ ഏഷ്യാ കപ്പ് 2025 യോഗ്യതാ മത്സരങ്ങളില്‍ (വിന്‍ഡോ 2) ഭാരതം ഖത്തറിനെയും കസാക്കിസ്ഥാനെയും നേരിടും. ഇന്ന് വൈകീട്ട് ആറിന് നടക്കുന്ന മത്സരത്തില്‍ ഖത്തറിനെ നേരിടും. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ മലയാളി താരം പ്രണവ് പ്രിന്‍സ് കളിച്ചേക്കും.
ചെന്നൈ ഇന്ത്യന്‍ ബാങ്കില്‍ ജോലിയുള്ള പ്രണവ് പ്രിന്‍സ് ടീമിലെ ഏക മലയാളി സാന്നിധ്യമാണ്. ഇന്ത്യന്‍ ബാങ്കിന്റെ തമിഴ്നാട്ടിലുള്ള മറ്റൊരു ശാഖയില്‍ ജോലി ചെയ്യുന്ന മുയിന്‍ ബെക് ഹഫീസിന്റെ നേതൃത്വത്തിലുള ടീമില്‍ കൂടുതലും യുവതാരങ്ങളാണെന്ന് ഹെഡ് കോച്ച് സ്കോട്ട് ഫ്ളെമിങ് പറഞ്ഞു.
ടീം: മുയിന്‍ ബെക് ഹഫീസ് (ടിഎന്‍, ക്യാപ്റ്റന്‍), അംജ്യോത് സിങ് (പഞ്ചാബ്), സഹൈജ് പ്രതാപ് സിങ് സെഖോണ്‍ (റെയില്‍വേ), കന്‍വര്‍ ഗുര്‍ബാസ് സിങ് സന്ധു (പഞ്ചാബ്), ഹര്‍ഷ് ദാഗര്‍ (യുപി), കുശാല്‍ സിങ് (യുപി), ബി. പോളിയാമൊഴി. (ടിഎന്‍), അരവിന്ദ് കുമാര്‍ മുത്തുകൃഷ്ണന് (ടിഎന്‍), പ്രശാന്ത് സിംഗ് റാവത്ത് (ടിഎന്‍), പ്രണവ് പ്രിന്‍സ് (ടിഎന്‍), പാല്‍പ്രീത് സിംഗ് ബ്രാര്‍ (റെയില്‍വേ), പ്രിന്‍സ്പാല്‍ സിംഗ് (റെയില്‍വേ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: