തിരുവനന്തപുരം: ഹിന്ദു, മുസ്ലീം ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ.ഗോപാലകൃഷ്ണനെതിരെ പ്രാഥമികാന്വേഷണം നടത്തും. നര്‍കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് ചുമതല.
അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്താകും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുക. കേസില്‍ കെ.ഗോപാലകൃഷ്ണനെതിരെ അന്വേഷണം ആകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. മതപരമായ വിഭാഗീയതയ്‌ക്ക് ശ്രമിച്ചതിന് കേസെടുക്കാമെന്നായിരുന്നു നിയമോപദേശം ലഭിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പ് വിവാദമായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലാണ് ഗോപാലകൃഷ്ണന്‍. തന്റെ ഫോണ്‍ ഹാക്ക് ചെയ്താണ് ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക