കണ്ണൂര്‍ : പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.കരിവെള്ളൂരില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
കാസര്‍ഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാജേഷിനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് അറിയുന്നത്. കഴിഞ്ഞ കുറേനാളുകളായി ഇരുവരും അകന്നുകഴിയുകയായിരുന്നുവെന്നാണ് വിവരം.
ദിവ്യശ്രീയുടെ വീട്ടിലെത്തി രാജേഷ് കൊടുവാള് ഉപയോഗിച്ചു വെട്ടുകയായിരുന്നു. മുഖത്തും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. തടയാന്‍ ശ്രമിച്ച പിതാവിനും വെട്ടേറ്റു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും രാജേഷ് ഓടിരക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: