Kottayam

ഇതരസംസ്ഥാന തൊഴിലാളികള്‍ അതിഥി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തൊഴിലുടമ/ വാടക കെട്ടിട ഉടമ ഉറപ്പു വരുത്തണം

Published by

കോട്ടയം: സംസ്ഥാനത്ത് തൊഴിലിനായി എത്തിയിട്ടുള്ളതും  അതിഥി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതുമായ ഇതരസംസ്ഥാന തൊഴിലാളികള്‍  മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന/താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ അതിഥി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തൊഴിലുടമ, കോണ്‍ട്രാക്ടര്‍മാര്‍, അതിഥി തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ള കെട്ടിട ഉടമ എന്നിവര്‍ ഉറപ്പ് വരുത്തണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫീസുമായി ബന്ധപ്പെടാം. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍:
ലിബിന്‍ കെ.കുര്യാക്കോസ്, അതിഥി പോര്‍ട്ടല്‍ നോഡല്‍ ഏജന്‍സി ഓഫീസര്‍, കോട്ടയം ഫോണ്‍: 9496007105,
അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ഒന്നാം സര്‍ക്കിള്‍, കോട്ടയം-8547655389, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, രണ്ടാം സര്‍ക്കിള്‍, കോട്ടയം 8547655390, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ചങ്ങനാശ്ശേരി 8547655391, അസിസ്റ്റന്റ്റ് ലേബര്‍ ഓഫീസ്, പുതുപ്പളളി: 8547655392, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, കാഞ്ഞിരപ്പള്ളി: 8547655393, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, പാലാ: 8547655394,
അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, വൈക്കം: 8547655395.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by