ഇസ്ലാമാബാദ് : പാക് സൈനികരുടെ മൃതദേഹം വാഹനങ്ങൾക്ക് പകരം കഴുതപ്പുറത്ത് കയറ്റി പാക് ഭരണകൂടം. പാകിസ്ഥാൻ സൈനിക കമാൻഡർമാരുടെ മൃതദേഹങ്ങൾ കഴുതപ്പുറത്ത് കയറ്റി കൊണ്ടുപോകുന്ന വീഡിയോയാണ് വൻ പ്രതിഷേധത്തിന് ഇടയാക്കിയത്. പാക്കിസ്ഥാനുവേണ്ടി പോരാടി മരണം വരിച്ചവരാണെന്നും, സൈനികരോട് സർക്കാർ കാണിക്കുന്നത് അനാദരവാണെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പാക് സൈന്യത്തിലെ നിരവധി സൈനികരെ ഭീകരർ വധിച്ചു. പോലീസ് സ്‌റ്റേഷനിൽ കടന്ന തീവ്രവാദികൾ ഏഴ് പോലീസുകാരെ തട്ടിക്കൊണ്ടുപോയി. സ്‌റ്റേഷനിലുണ്ടായിരുന്ന മറ്റ് പോലീസുകാർ സ്‌റ്റേഷൻ വിട്ട് ഓടിപ്പോകുന്ന സാഹചര്യം പോലുമുണ്ടായി.
ഖൈബർ പഖ്തൂൺഖ്വയിലെ തിരഹ് താഴ്വരയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 17 സൈനികരാണ് മരിച്ചത് . കൊല്ലപ്പെട്ട സൈനികരുടെ എണ്ണം മറച്ചുവെക്കാൻ പാകിസ്ഥാൻ ഭരണകൂടം പരമാവധി ശ്രമിച്ചു. ഈ ശ്രമത്തിന്റെ ഭാഗമായി മരിച്ച സൈനികരുടെ മൃതദേഹങ്ങൾ എത്രയും വേഗം സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു. ഇതിനായാണ് സൈനികരുടെ മൃതദേഹങ്ങൾ കഴുതപ്പുറത്ത് കയറ്റി കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക