ജോർജ്‍ടൗൺ: ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദ ഓർഡർ ഓഫ് എക്സലൻസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. തലസ്ഥാനമായ ജോർജ്‍ടൗണിൽ വെച്ച് പ്രസിഡന്റ് ഡോ. ഇർഫാൻ അലിയാണ് പുരസ്കാരം മോദിക്ക് സമ്മാനിച്ചത്.
ഈ ബഹുമതി തനിക്ക് മാത്രമുള്ളതല്ലെന്നും 140 കോടി ഇന്ത്യക്കാർക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണെന്നും മോദി പറഞ്ഞു. ജോർജ്‍ടൗണിലെ സ്റ്റേറ്റ് ഹൗസിൽ വെച്ചാണ് ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരം മോദിക്ക് സമ്മാനിച്ചത്. വരും കാലത്ത് ഇന്ത്യയും ഗയാനയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി വളരുമെന്ന് പ്രധാനമന്ത്രി പുരസ്കാരം സ്വീകരിച്ച ശേഷം പറഞ്ഞു.
ചരിത്രപരമായിത്തന്നെ രണ്ട് രാജ്യങ്ങളും തമ്മിൽ ആഴത്തിൽ വേരൂന്നിയ ബന്ധമാണുള്ളതെന്നും ആ സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ് തന്റെ സന്ദർശനമെന്നും മോദി പറഞ്ഞു. ഗയാനയുടെ പരമോന്നത സിവിലിയൻ പുരസ്കാരം സമ്മാനിക്കപ്പെടുന്ന നാലാമത്തെ വിദേശ രാഷ്‌ട്ര നേതാവാണ് നരേന്ദ്ര മോദി.
അഞ്ച് ദിവസത്തെ വിദേശ സന്ദർശനത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഗയാനയിലെത്തിയത്. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: