ശബരിമല: ദേവസ്വം ബോര്‍ഡ് ആരംഭിക്കാനിരിക്കുന്ന ഹരിവരാസനം റേഡിയോയുടെ നടത്തിപ്പ് കരാര്‍ കോണ്‍ഗ്രസ് നേതാവിന് നല്‍കാനുള്ള നീക്കം സിഐടിയുവിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവ് ബാലകൃഷണന് പെരിയക്ക് ആണ് കരാര്‍ നല്കാന് ബോര്‍ഡ് നിശ്ചയിച്ചത്. എന്നാല്‍ ഇതിനെതിരെ സിഐടിയുവിന്റെ ഒരു വിഭാഗം പ്രതിഷേധം രേഖാമൂലം ബോര്‍ഡിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ബോര്‍ഡ് മീറ്റിങ്ങില്‍ കരാര്‍ ബാലകൃഷ്ണന് നല്‍കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.
ഹരിവരാസനം റേഡിയോ പ്ലേ സ്റ്റോറില്‍ അപ്ലോഡ് ചെയ്യുന്നതിന് ആദ്യഘട്ടത്തില്‍ 20 ലക്ഷവും തുടര്‍ന്ന് ഓരോ മാസവും അഞ്ചു ലക്ഷം വീതവും നല്‍കാനായിരുന്നു ബോര്‍ഡിന്റെ നീക്കം. ഇത് ബോര്‍ഡിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: