തിരുവനന്തപുരം: നയന്‍താര ക്രിസ്തുമതത്തില്‍ നിന്നും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത് ആര്യസമാജം വഴി. 2011ല്‍ ചെന്നൈയില്‍ വെച്ചാണ് നയന്‍ താര മതംമാറ്റത്തിന്റെ ഭാഗമായുള്ള ശുദ്ധികര്‍മ്മം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതോടെയാണ് ഡയാന മറിയം കുര്യന്‍ പിന്നീട് നയന്‍താരയായി മാറിയത്.
ഈയിടെ ഒരു അഭിമുഖത്തിലാണ് താന്‍ ഹിന്ദുവാണെന്നും ആവേശത്തോടെയും വിശ്വാസത്തോടെയുമാണ് മുഴുവന്‍ കര്‍മ്മങ്ങളും നിര്‍വ്വഹിച്ചതെന്നും നയന്‍താര വെളിപ്പെടുത്തിയത്. ചെന്നൈയിലെ വാള്‍ടാക്സ് റോഡിലെ ആര്യസമാജത്തിലാണ് ശുദ്ധികര്‍മ്മം നടന്നത്. വേദപ്രകാരമാണ് ഈ ശുദ്ധിക്രിയ നടത്തുന്നത്.
പൊതുവേ നയന്‍താരയുടെ അമ്മ ഓമന കുര്യനും ഹിന്ദുദൈവങ്ങളില്‍ കഠിനമായ വിശ്വാസം പുലര്‍ത്തുന്ന സ്ത്രീയാണ്. ഒരു നടനുമായി നയന്‍താര പ്രണയത്തിലായിരുന്നപ്പോള്‍ ദിവസവും മകളെ തിരിച്ചുകിട്ടാന്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ അമ്മയോട് പ്രാര്‍ത്ഥിക്കുമായിരുന്നെന്നും അമ്മ തന്നെയാണ് തന്റെ മകളെ പ്രണയത്തില്‍ നിന്നും വിടുവിച്ച് തിരിച്ചുതന്നതെന്നും ഓമന കുര്യന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എല്ലാ ദിവസവും ചെട്ടിക്കുളങ്ങരക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുമെന്നും ഓമന കുര്യന്‍ പറയുന്നു.
പ്രഭുദേവ എന്ന നടനുമായി പ്രണയമുണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് നയന്‍താര ഹിന്ദു മതവിശ്വാസത്തിലേക്ക് മാറിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ പ്രണയബന്ധം തകര്‍ന്നു. പിന്നീട് നയന്‍താര ഹിന്ദുവായി തന്നെ തുടരുകയായിരുന്നു. അതിന് ശേഷമാണ് സംവിധായകന്‍ വിഘ്നേഷ് ശിവനെ വിവാഹം കഴിക്കുന്നത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2022ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. പിന്നീട് ഇരുവര്‍ക്കും ഉയിര്, ഉലകം എന്നിങ്ങനെ രണ്ട് കുഞ്ഞുങ്ങളും പിറന്നു. മക്കളുടെ പേരിലും ഹൈന്ദവസ്വഭാവം നിലനിര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക