ലക്നൗ : പ്രയാഗ് രാജിലെ മഹാകുംഭമേള ലക്ഷ്യമിട്ട് എത്തിച്ച വ്യാജ കറൻസിയുമായി രണ്ട് പേർ പിടിയിൽ . മുഹമ്മദ് സുലൈമാൻ അൻസാരി, ഇദ്രിഷ് എന്നിവരെയാണ് യു പി എ ടി എസ് അറസ്റ്റ് ചെയ്തത് .വാരാണസിയിലെ സാരാനാഥിൽ നിന്ന് 1.97 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായാണ് ഇരുവരും പിടിയിലായത്.
ഇയാളുടെ കൂട്ടാളിയായ സക്കീറിനായി തിരച്ചിൽ നടത്തിവരികയാണ്. സക്കീറാണ് പ്രധാന സൂത്രധാരനെന്നാണ് സൂചന. സുലൈമാനും ഇദ്രിസിനും സക്കീർ കള്ളനോട്ട് നൽകാറുണ്ടായിരുന്നു. തുടർന്ന് ഇരുവരും ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ ഇത് വിതരണം ചെയ്യും. പശ്ചിമ ബംഗാളിലെ മാൾഡ നിവാസിയാണ് സക്കീർ. ബംഗ്ലാദേശിൽ നിന്നാണ് ഇയാൾ വ്യാജ ഇന്ത്യൻ കറൻസി എത്തിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.അടുത്ത വർഷം ജനുവരിയിൽ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ ഈ വ്യാജനോട്ടുകൾ ചിലവഴിക്കാനായിരുന്നു നീക്കം.
ബിഹാറിലെ വൈശാലി ജില്ലക്കാരാണ് സുലൈമാനും ഇദ്രിഷും. മാൾഡയിൽ സുലൈമാൻ പഞ്ചർ കട നടത്തിയിരുന്ന സമയത്താണ് ബന്ധപ്പെടുന്നത്. നേരത്തെ രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി സുലൈമാൻ ബിഹാർ പോലീസിന്റെ പിടിയിലായിരുന്നു. ഈ കേസിൽ ഹാജിപൂർ ജയിലിൽ 6 മാസത്തോളം തടവ് അനുഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: