തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥയെ ഗ്രേഡ് എസ്ഐ പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ് എസ്ഐ വില്‍ഫര്‍ വനിതാ ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി. ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം ഗ്രേഡ് എസ്ഐ ആണ് വില്‍ഫര്‍. സൈബര്‍ വിഭാഗത്തിലെ സിവില്‍ പൊലീസ് ഓഫീസറായ യുവതി സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ 16ന് ഇവര്‍ക്ക് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം ഉണ്ടായി. ഈ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വില്‍ഫര്‍ ഇവരേയും കൂട്ടി വീട്ടിലെത്തി അവിടെ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: