കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ കുടുങ്ങി.ഉല്ലല ആലത്തൂര്‍ സ്വദേശി ടി.കെ.സുഭാഷ് കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
വൈക്കത്തുവച്ചാണ് ഇയാള്‍ പിടിയിലായത്.പ്രവാസിയുടെ സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് ടി.കെ.സുഭാഷ് കുമാര്‍ 60,000 രൂപ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 25,000 രൂപ നല്‍കാമെന്ന് സമ്മതിച്ചു.
പ്രവാസി ഇക്കാര്യം വിജിലന്‍സില്‍ അറിയിച്ചു. പിന്നീട് പണം വാങ്ങുന്നതിനിടെ സുഭാഷ് കുമാറിനെ വിജിലന്‍സ് കൈയോടെ പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: