India

സമൂഹമാധ്യമം വഴിയുള്ള ആരോപണങ്ങളില്‍ ആരും ഒഴിവാക്കപ്പെടുന്നില്ല, ആശങ്കയുളവാക്കുന്ന സാഹചര്യമെന്ന് സുപ്രീംകോടതി

Published by

ന്യൂഡല്‍ഹി : ഫേസ്ബുക്കിലൂടെ വ്യക്തിഹത്യ നടക്കുന്നുവെന്ന നടന്‍ സിദ്ദിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്ഗിയുടെ നിലപാടിനോട് യോജിച്ച് സുപ്രീംകോടതി. ആശങ്കയുളവാക്കുന്ന സാഹചര്യമാണ് ഇതെന്നും സമൂഹമാധ്യമം വഴിയുള്ള ആരോപണങ്ങളില്‍ ആരും ഒഴിവാക്കപ്പെടുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് ബേല എം ത്രിവേദി അഭിപ്രായപ്പെട്ടു.
നടിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ നടന്‍ സിദ്ദിഖിനെതിരെയുള്ള കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്. സിദ്ദിഖ് ഉള്‍പ്പെടെ 14 പേര്‍ക്ക് എതിരെയാണ് നടി പരാതി ഉന്നയിച്ചത്. എല്ലാവര്‍ക്കും എതിരെ ഒരേപോലുള്ള പരാതികളാണ് അതിജീവിത നടത്തിയതെന്നും സിദ്ദിഖിന്റെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കാതിരിക്കുകയാണ് ഉചിതമെന്നും ജസ്റ്റിസ് ബേല എം ത്രിവേദി , സതീഷ് ചന്ദ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by