കൊച്ചി:കളമശേരിയില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിച്ച് വന്ന ജെയ്‌സി എബ്രഹാമിന്റെ കൊലപാതകത്തില്‍ ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്. കൊലപാതകം നടന്ന ദിവസം ജെയ്‌സി എബ്രഹാമിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഹെല്‍മറ്റ് ധരിച്ച എത്തിയ ആള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ജെയ്‌സിയുടെ മൊബൈല്‍ ഫോണിലെ കോള്‍ ലിസ്റ്റ് പരിശോധിച്ച് സംശയമുള്ളവരുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.
ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചു. കൊലപാതകം നടന്ന ദിവസം അപ്പാര്‍ട്ട്‌മെന്റിലെത്തിയ ഇയാള്‍ രണ്ട് മണിക്കൂറിന് ശേഷമാണ് തിരിച്ചു പോയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ജെയ്‌സി എബ്രഹാമിന്റെ ആഭരണങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്.തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്‌ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ് പറഞ്ഞു.
ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു ജെയ്‌സി. ഒരു വര്‍ഷമായി കളമശേരിയിലെ ഈ അപ്പാര്‍ട്ടമെന്റിലാണ് താമസം. കാനഡയിലായിരുന്ന ജെയ്‌സിയുടെ മകള്‍ നാട്ടിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക