Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എത്ര ജയിച്ചാലും ആര്‍ത്തി തീരാതെ മാഗ്നസ് കാള്‍സന്‍; തോറ്റാലും ഇരട്ടിശക്തിയോടെ തിരിച്ചുവരും താരം! ടാറ്റാസ്റ്റീലില്‍ ഇരട്ടക്കപ്പടിച്ച കാള്‍സന്‍ അത്ഭുതം

കൊല്‍ക്കത്തയില്‍ നടന്ന ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍ റാപ്പിഡിലും ബ്ലിറ്റ്സിലും ചാമ്പ്യനായി. അര്‍ജുന്‍ എരിഗെയ്സി മുതല്‍ പ്രജ്ഞാനന്ദ വരെ ഉണ്ടായിട്ടും ആര്‍ക്കും മാഗ്നസ് കാള്‍സന്റെ കുതിപ്പിന് തടയിടാനായില്ല. അതിവേഗ ചെസ് ടൂര്‍ണ്ണമെന്‍റായ ബ്ലിറ്റ്സില്‍ ആദ്യ റൗണ്ടില്‍ അര്‍ജുന്‍ എരിഗെയ്സിയോട് തോല്‍വി ഏറ്റുവാങ്ങിയ മാഗ്നസ് കാള്‍സന്‍ പക്ഷെ അവസാന റൗണ്ടില്‍ അര്‍ജുന്‍ എരിഗെയ്സിയോട് പക വീട്ടിയെന്ന് മാത്രമല്ല, കിരീടവും സ്വന്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2024, 06:51 pm IST
in Sports
കൊല്‍ക്കൊത്തയില്‍ ടാറ്റാ സ്റ്റീല്‍ റാപ്പിഡ് വിഭാഗത്തിലും ബ്ലിറ്റ് സ് വിഭാഗത്തിലും ചാമ്പ്യനായ മാഗ്നസ് കാള്‍സന്‍ (ഇടത്ത്) മാഗ്നസ് കാള്‍സന്‍ 13 വയസ്സുള്ളപ്പോള്‍ (വലത്ത്)

കൊല്‍ക്കൊത്തയില്‍ ടാറ്റാ സ്റ്റീല്‍ റാപ്പിഡ് വിഭാഗത്തിലും ബ്ലിറ്റ് സ് വിഭാഗത്തിലും ചാമ്പ്യനായ മാഗ്നസ് കാള്‍സന്‍ (ഇടത്ത്) മാഗ്നസ് കാള്‍സന്‍ 13 വയസ്സുള്ളപ്പോള്‍ (വലത്ത്)

കൊല്‍ക്കൊത്ത: ഒരു ചെസ് താരത്തിന് കൊതിക്കാവുന്നതിനുമപ്പുറം മാഗ്നസ് കാള്‍സന്‍ നേടി. അഞ്ച് തവണ ക്ലാസിക് ചെസ്സില്‍ ലോകചാമ്പ്യനായി. അഞ്ച് തവണ റാപ്പിഡ് ചെസില്‍ ലോകചാമ്പ്യനായി. ഏഴ് തവണ ബ്ലിറ്റ്സ് ചെസില്‍ ലോക ചാമ്പ്യനായി. എന്നാല്‍ ഇപ്പോഴും ഏത് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുത്താലും കപ്പ് നേടുക എന്നതില്‍ കുറഞ്ഞ യാതൊരു ലക്ഷ്യവും മാഗ്നസ് കാള്‍സന്‍ എന്ന നോര്‍വ്വെയിലെ ചെസ് താരത്തിനില്ല.

ഇക്കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നടന്ന ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍ റാപ്പിഡിലും ബ്ലിറ്റ്സിലും ചാമ്പ്യനായി. അര്‍ജുന്‍ എരിഗെയ്സി മുതല്‍ പ്രജ്ഞാനന്ദ വരെ ഉണ്ടായിട്ടും ആര്‍ക്കും മാഗ്നസ് കാള്‍സന്റെ കുതിപ്പിന് തടയിടാനായില്ല. അതിവേഗ ചെസ് ടൂര്‍ണ്ണമെന്‍റായ ബ്ലിറ്റ്സില്‍ ആദ്യ റൗണ്ടില്‍ അര്‍ജുന്‍ എരിഗെയ്സിയോട് തോല്‍വി ഏറ്റുവാങ്ങിയ മാഗ്നസ് കാള്‍സന്‍ പക്ഷെ അവസാന റൗണ്ടില്‍ അര്‍ജുന്‍ എരിഗെയ്സിയോട് പക വീട്ടിയെന്ന് മാത്രമല്ല, കിരീടവും സ്വന്തമാക്കി. പ്രജ്ഞാനന്ദയ്‌ക്ക് ഇക്കുറി മാഗ്നസ് കാള്‍സനെ തൊടാന്‍ പോലുമായില്ല. ചില കളികളില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞു.

ആദ്യറൗണ്ടില്‍ തിരിച്ചടി നേടിയാലും മനസാന്നിധ്യം വിടാതെ വീണ്ടും വിജയത്തിലേക്ക് തിരിച്ചുവരുന്ന മാഗ്നസ് കാള്‍സന്റെ കരളുറപ്പ് കാള്‍സന് മാത്രം സ്വന്തം. ചെസ്സില്‍ നോര്‍വ്വെയില്‍ നിന്നുള്ള അത്ഭുത ബാലനായിരുന്നു മാഗ്നസ് കാള്‍സന്‍. 13ാം വയസ്സില്‍, കൊല്ലവര്‍ഷം 2004ല്‍ ഒരേ ടൂര്‍ണ്ണമെന്‍റില്‍ ചെസിലെ ഇതിഹാസമായ കാസ്പറോവുമായി സമനിലയില്‍ പിരിയുകയും അനറ്റോലി കാര്‍പോവിനെ തോല്‍പിക്കുകയും ചെയ്തിരുന്നു മാഗ്നസ് കാള്‍സന്‍. ചെസ്സില്‍ 2800 എന്ന റേറ്റിംഗ് നേടുന്ന പ്രായം കുറഞ്ഞ താരമായിരുന്നു മാഗ്നസ് കാള്‍സന്‍ (പിന്നീട് 2021ല്‍ ഫ്രാന്‍സിന്റെ അലിറെസ് ഫിറൂഷ ഈ റെക്കോഡ് തകര്‍ത്തു). 2013ല്‍ ലോകചാമ്പ്യനായ അദ്ദേഹം 2014, 2016,2018, 2021 വര്‍ഷങ്ങളില്‍ ലോകചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. പിന്നീട് ലോകകിരീടത്തിനോട് താല്‍പര്യമില്ലെന്ന് പറഞ്ഞ് അടുത്ത വര്‍ഷം മുതല്‍ ലോകചാമപ്യന്‍പട്ടത്തിന് മത്സരിക്കുന്നത് അവസാനിപ്പിച്ചു. അതേ സമയം അതിവേഗ ചെസ് ഗെയിമുകളായ റാപ്പിഡിലും ബ്ലിറ്റ്സിലും മാറ്റുരച്ചു.

അത്ഭുതപ്രതിഭ
അപാരമായ ഓര്‍മ്മ ശക്തിയായിരുന്നു മാഗ്നസ് കാള്‍സന്റെ പ്രത്യേകത. രണ്ടാം വയസ്സില്‍ 50 പീസുകളുള്ള ജിഗ്സോപസില്‍ വരെ പരിഹരിച്ചിരുന്നു കാള്‍സന്‍. 10 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മാത്രം പരിഹരിക്കാന്‍ കഴിയുന്ന ജിഗ്സോ പസില്‍ രണ്ടാം വയസ്സിലേ മാഗ്നസ് കാള്‍സന്‍ പരിഹരിക്കുമായിരുന്നു. അഞ്ചാം വയസ്സില്‍ അച്ഛന്‍ ഹെന്‍റിക് കാള്‍സന്‍ മാഗ്നസിനെ ചെസ്സിലേക്ക് കൂട്ടിക്കൊണ്ടുപോകും മുന്‍പ് ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളും കൊടികളും മനപാഠമാക്കിയ കുട്ടിയായിരുന്നു ജീനിയസായ മാഗ്നസ് കാള്‍സന്‍. ആദ്യമൊന്നും ചെസ്സിനോട് കമ്പമുണ്ടായില്ല. എന്നാല്‍ ക്രമേണ അദ്ദേഹം ചെസ്സിലേക്ക് തിരിഞ്ഞു.

ചെസ് ബുക്കുകള്‍ വായിച്ചും, പലതരം കോമ്പിനേഷനുകള്‍ ആവര്‍ത്തിച്ച് കളിച്ചും ഒക്കെയാണ് മാഗ്നസ് കാള്‍സന്‍ ചെസ്സിലെ അവഗാഹം വര്‍ധിപ്പിച്ചത്. സ്കാന്‍ഡിനേവിയന്‍ ഗ്രാന്‍റ് മാസ്റ്ററായ ബെന്‍റ് ലാഴ്സന്‍ രചിച്ച ഫൈന്‍ ദ പ്ലാന്‍ ആയിരുന്നു കാള്‍സനെ സ്വാധീനിച്ച ഒരു ചെസ് പുസ്തകം. ഗ്രാന്‍റ് മാസ്റ്റര്‍ സിമെന്‍ അഗ്ഡെസ്റ്റീന്‍ ആയിരുന്നു മാഗ്നസ് കാള്‍സനെ കരുപ്പിടിപ്പിച്ച കോച്ച്.

 

 

 

Tags: GameofChessGMMagnusCarlsenPraggnanandhaaChessTatasteelchessmagnuscarlsenArjunerigaisiRapidchessBlitzchess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.