Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ആനന്ദം പകരുന്ന ആനന്ദ് ശ്രീബാല

സി.രാജ by സി.രാജ
Nov 20, 2024, 04:49 pm IST
in Mollywood, Entertainment

തിരുവനന്തപുരം: ‘ആനന്ദ് ശ്രീബാല’, പേരില്‍ തന്നെ സസ്‌പെന്‍സ് നിലനിര്‍ത്തുന്ന ചിത്രം. ഒരു ക്രൈം തില്ലര്‍ എന്ന വിശേഷണത്തില്‍ മാത്രം ഒതുക്കാവുന്ന ചിത്രമല്ല ആനന്ദ് ശ്രീബാല. ആത്മഹത്യയെന്ന് എഴുതിതള്ളുന്ന ഒരു കേസിനു പുറകെയുള്ള അന്വേഷണത്തിലുപരിയായി ഒരമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടി പറയുന്ന ചിത്രം.

അര്‍ജുന്‍ അശോകന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ആനന്ദ് ശ്രീബാല രേഖപ്പെടുത്തുമെങ്കില്‍ സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ് തന്റെ ആദ്യചിത്രം സംവിധായകനെന്ന നിലയില്‍ മികച്ചതാക്കി. മാളികപ്പുറത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയ്‌ക്ക് മികച്ച ഒരു കുറ്റാന്വേഷണകഥ അതിശയോക്തിയില്ലാതെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനുമായി.

2017 ല്‍ കൊച്ചി ഗോശ്രീ പാലത്തിനു കീഴില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ മരണവുമായി ഏറെ സാമ്യം തോന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കലൂര്‍ പള്ളിയിലേക്ക് പോയ മിഷേലിനെ കാണാതാവുകയായിരുന്നു. ആത്മഹത്യയെന്നു പോലീസ് പറഞ്ഞ മരണത്തില്‍ ബന്ധുക്കള്‍ ഒരുപാട് ദുരൂഹതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജെസ്‌നയുടെ തിരോധാനവും മലയാളികള്‍ക്കു മുന്നിലുണ്ട്. അവര്‍ക്കു മുന്നിലേക്കാണ് മെറിന്‍ ജോയി എന്ന നിയമ വിദ്യാര്‍ഥിനിയുടെ തിരോധാനവുമായി സിനിമ തുടങ്ങുന്നത്. നിയമവിദ്യാര്‍ഥിനിയായ മെറിനെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനുകള്‍ കയറിയിറങ്ങേണ്ടിവരുന്ന രക്ഷിതാക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം തുടങ്ങുന്നത്.

മെറിന്റെ മൃതദേഹം കണ്ടെത്തുന്നതോടെ ഇത് ആത്മഹത്യയാണെന്ന് പോലീസ് എഴുതിത്തള്ളുന്നു. ക്രൈം റിപ്പോര്‍ട്ടറായ ശ്രീബാല ഈ ദുരൂഹത തേടി പോകുന്നു. അവളുടെ കാമുകനായ, പോലീസ് ജോലി സ്വപ്നമായി കൊണ്ടുനടക്കുന്ന ആനന്ദ് ശ്രീബാലയും സഹായത്തിനെത്തുന്നു. ഏതൊരു സാധാരണക്കാരനും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ശരിയുടെ വഴിയേ സഞ്ചരിക്കാനാവുമെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്.

പോലീസിനെ വെല്ലുവിളിച്ചു കേസിന്റെ പുറകെ പോവുന്ന ആനന്ദിനെ പിന്തുടര്‍ന്ന് പോലീസും പുറകെയെത്തുന്നു. ആനന്ദിനെ ഇതിനെ പ്രേരിപ്പിക്കുന്ന ഒരു ഘടകമുണ്ട്. ശ്രീബാലയെന്ന അമ്മ. ആ അമ്മയും മകനും തമ്മിലുള്ള വിചിത്രബന്ധവും അത് ചിത്രത്തില്‍ ചെലുത്തുന്ന സ്വാധീനവുമാണ് ചിത്രത്തിന്റെ ഹൈലെറ്റ്. മാസ് ഡയലുകളോ ശബ്ദകോലാഹലങ്ങളോ സൂപ്പര്‍നായക പരിവേഷമോ ഒന്നുമില്ലാതെ അര്‍ജുന്‍ അശോകന്‍ ആനന്ദ് ശ്രീബാലയെന്ന കുറ്റാന്വേഷകന്റെ റോള്‍ ഭംഗിയാക്കി.

പ്രേക്ഷകരെ മുഷിപ്പിക്കാതെ, ഉചിതമായ കാസ്റ്റിംഗിലൂടെ പുതുമ നല്‍കാന്‍ കഴിഞ്ഞുവെന്നതാണ് ആനന്ദ് ശ്രീബാലയുടെ വിജയം. അര്‍ജുന്‍ അശോകിന്റെ അമ്മയുടെ വേഷത്തില്‍ സംഗീതയും ക്രൈം റിപ്പോര്‍ട്ടറുടെ വേഷത്തില്‍ അപര്‍ണാ ദാസും ഡിവൈഎസ്പി ശങ്കര്‍ദാസിന്റെ വേഷത്തില്‍ സൈജു കുറുപ്പും അയ്യപ്പന്റെ വേഷത്തില്‍ അജു വര്‍ഗീസും പ്രേക്ഷകരെ കയ്യിലെടുക്കുന്നു.

സിദ്ദിഖ്, നന്ദു, ധ്യാന്‍ ശ്രീനിവാസന്‍, ശിവദ, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2018, മാളികപ്പുറം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കാവ്യാ ഫിലിംസിന്റെയും ആന്‍ മെഗാമീഡിയയുടെയും ബാനറില്‍ പ്രിയ വേണുവും നീതു പിന്റോയും ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണ് ആനന്ദ് ശ്രീബാല. രഞ്ജിന്‍ രാജാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

 

Tags: cinemaMalayalamMichel ShajiAnand Sreebalacrime thriller
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ജന്മനാട്ടില്‍ ടി.കെ. പരീക്കുട്ടിയുടെ ഏക സ്മാരകവും ഇല്ലാതാകുന്നു; കോക്കേഴ്‌സ് സിനിമാശാല പൊളിച്ചു നീക്കുന്നു

Vicharam

കേരളം കേരളത്തെ കണ്ടെത്തുമ്പോള്‍

Mollywood

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു

Bollywood

ഇന്ത്യ-ന്യൂസിലാന്‍റ് ഫൈനലായിട്ടും ബോക്സോഫീസില്‍ കുതിയ്‌ക്കുക തന്നെയാണ് കേരള സ്റ്റോറി 2; ലാഭത്തിലാകാന്‍ രണ്ട് ദിവസം കൂടി മതി

Music

കാവ്യം ഭാസ്കരം രാഗം രാഘവം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.