Kerala

ചെട്ടിക്കുളങ്ങര അമ്മയാണ് മോളെ തിരിച്ചു തന്നത്, രാവിലെ എണീറ്റാല്‍ എന്നും ക്ഷേത്രത്തില്‍ പോയാണ് പ്രാര്‍ത്ഥിക്കുക::നടി നയന്‍താരയുടെ അമ്മ

നടി നയന്‍താരയ്ക്ക് തമിഴിലെ ഒരു പ്രമുഖ നടനുമായി പ്രണയം ഉണ്ടായിരുന്നപ്പോള്‍ ചെട്ടിക്കുളങ്ങര അമ്മയാണ് തനിക്ക് മകളെ തിരിച്ചു തന്നതെന്ന് നയന്‍താരയുടെ അമ്മ ഓമന കുര്യന്‍.

Published by

തിരുവനന്തപുരം : നടി നയന്‍താരയ്‌ക്ക് തമിഴിലെ ഒരു പ്രമുഖ നടനുമായി പ്രണയം ഉണ്ടായിരുന്നപ്പോള്‍ ചെട്ടിക്കുളങ്ങര അമ്മയാണ് തനിക്ക് മകളെ തിരിച്ചു തന്നതെന്ന് നയന്‍താരയുടെ അമ്മ ഓമന കുര്യന്‍.

“രാവിലെ എഴുന്നേറ്റാലുടനെ ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ പോയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. യേശുവിനെയും പ്രാര്‍ത്ഥിക്കും. ആ അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ച് തന്നത്. ഇവള്‍ കൈയില്‍ നിന്ന് പോയി എന്ന് വിചാരിച്ച സമയങ്ങളുണ്ടായിരുന്നു. എല്ലാറ്റിനും ഞങ്ങള്‍ക്ക് ചെട്ടിക്കുളങ്ങര അമ്മയുണ്ട്”.- ഓമന കുര്യന്‍ പറയുന്നു.

“ആ സമയത്ത് ഒത്തിരി വിഷമം ഉണ്ടായിരുന്നു. ഞാന്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ ഇരുന്ന് അമ്മയെയങ്ങ് പ്രാര്‍ത്ഥിച്ചു. എനിക്ക് എന്റെ മോളെ തിരിച്ച് തരണം, വേറൊന്നും തരണ്ട എന്ന് പ്രാര്‍ത്ഥിച്ചു. എന്റെ മോളെ എനിക്കറിയാം. ദൈവം കഴിഞ്ഞാല്‍ എനിക്കാണ് അവളെ അറിയുന്നത്. ഒരു ദോഷവും വരില്ലെന്ന് എനിക്കറിയാം.”- മകളുടെ വിവാദമായ പ്രണയത്തിന്റെ നാളുകളില്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ വിവരിക്കുകയാണ് ഓമനാ കുര്യന്‍. ഇതാദ്യമായാണ് അവര്‍ മകള്‍ നയന്‍താരയുടെ പഴയകാല പ്രണയബന്ധം തുറന്ന് പറയുന്നത്.

അച്ഛനെ സംരക്ഷിക്കാന്‍ കൊച്ചിയിലെ വീട്ടില്‍ ഐസിയു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഇതേ അഭിമുഖത്തില്‍ നയന്‍താര പറയുന്നു. അമ്മ ഓമന തന്നെയാണ് അച്ഛനെ പരിപാലിക്കുന്നത്..ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് അമ്മ അച്ഛനെ നോക്കുന്നത്. ഒരു ഐസിയു തന്നെ അച്ഛന് വേണ്ടി വീട്ടില്‍ ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അച്ഛനാണ് എനിക്ക് എന്നേക്കും ഹീറോ. അദ്ദേഹത്തിന്റെ മക്കള്‍ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങളും നേട്ടങ്ങളും അദ്ദേഹം അറിയുന്നില്ല എണ് പറയുമ്പോള്‍ നയന്‍താരയുടെ കണ്ണുകള്‍ നനഞ്ഞു.

നയന്‍താരയുടെ അമ്മ പറഞ്ഞ ചെട്ടിക്കുളങ്ങര അമ്മ എവിടെയാണ്? പ്രത്യേകതകള്‍ എന്തെല്ലാം?

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കരത്താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം അഥവാ ശ്രീദേവി ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം കണക്കുകൾ അനുസരിച്ച് ദേവസ്വത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ്.

ഇവിടുത്തെ പ്രതിഷ്ഠ ശ്രീ ഭദ്രകാളിയാണ്.ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങരയിലാണ്. ചെട്ടികുളങ്ങര ഉള്‍പ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ ഓണാട്ടുകര എന്ന പേരിൽ അറിയപ്പെടുന്നു.അതുകൊണ്ട് ചെട്ടികുളങ്ങര അമ്മയെ ഓണാട്ടുകരയുടെ പരദേവത എന്നും വിളിക്കുന്നു.മാവേലിക്കരയ്‌ക്കു പടിഞ്ഞാറായി 5 കി.മീ. മാറിയും കായംകുളത്തിനു വടക്കായി 6 കി.മീ മാറിയും ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

പ്രതിഷ്ഠ ഭദ്രകാളിയാണെങ്കിലും പ്രഭാതത്തിൽ ദേവി സരസ്വതിയായും മധ്യാഹ്നത്തിൽ മഹാലക്ഷ്മിയായും സായംസന്ധ്യ നേരത്ത് ശ്രീ ദുർഗ അഥവാ ഭദ്രകാളി എന്നീ രൂപങ്ങളിലും വിരാജിക്കുന്നു എന്നു സങ്കല്പം. അതു കൊണ്ട് മൂന്ന് നേരവും മൂന്നു രീതിയിലുള്ള പൂജകൾ ഇവിടുത്തെ പ്രത്യേകതയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക