India

മാന്യത വേണ്ടേ , ആരാധനലയത്തിൽ എന്തിനാണ് ഈ അധികാരം കാട്ടുന്നത് ;  സിഖ് ആരാധനലയത്തിൽ എത്തി ഷോ കാട്ടിയ രാഹുലിനെതിരെ യുവതി

Published by

അമൃത്‌സർ : കോൺഗ്രസ് പ്രവർത്തകരുമായി സച്ച്‌ഖണ്ഡ് ശ്രീ ഹരിമന്ദിര് സാഹിബിൽ എത്തിയ വയനാട് എം പി രാഹുലിനെതിരെ സിഖ് യുവതിയുടെ രോഷപ്രകടനം. അമൃത്‌സറിൽ നിന്നുള്ള പാർലമെൻ്റ് അംഗം ഗുർജിത് ഔജ്‌ലയ്‌ക്കൊപ്പമാണ് രാഹുൽ സച്ച്‌ഖണ്ഡിലെത്തിയത് . രാഹുലിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങളും, ഒപ്പം കോൺഗ്രസ് പ്രവർത്തകരും ഇവിടെ എത്തിയിരുന്നു . അതാണ് പ്രാർത്ഥനയ്‌ക്കെത്തിയവരിൽ അതൃപ്തി ഉണ്ടാക്കിയത് .

ഓരോ വ്യക്തിയും ആത്മീയകേന്ദ്രത്തിലേക്ക് വിനയത്തോടെ വരണമെന്ന് യുവതി പറഞ്ഞു. ‘ മാന്യതയ്‌ക്ക് വിരുദ്ധമായ നിലയിലാണ് രാഹുല് ഗാന്ധി വന്നിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ ആരാധനാലയത്തിന്റെ അന്തസ്സ് നിങ്ങൾ കാണാത്തത്? ഒരു വ്യക്തി സമൂഹത്തിലോ രാഷ്‌ട്രീയത്തിലോ ഉയർന്ന സ്ഥാനം വഹിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം ആരാധനാലയത്തിൽ പോലും അധികാരം പ്രകടിപ്പിക്കണമെന്നല്ല ” അവർ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by