ഗാന്ധിനഗർ : കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ അക്രമ സംഭവങ്ങളിൽ ഗണ്യമായ കുറവ് വന്നതായി ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമായും ജമ്മു കശ്മീർ, നക്സൽ ബാധിത പ്രദേശങ്ങൾ, ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടായിരുന്ന വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം തന്നെ 70 ശതമാനം അക്രമങ്ങൾ കുറയ്ക്കുന്നതിൽ കേന്ദ്രസർക്കാർ വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന ദശകത്തിൽ ഇന്ത്യൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ലോകത്തിലെ ഏറ്റവും ശാസ്ത്രീയവും വേഗമേറിയതുമാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലായതോടെ രാജ്യത്തെ ഏത് പോലീസ് സ്റ്റേഷനിലും എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൂന്ന് വർഷത്തിനുള്ളിൽ സുപ്രീം കോടതിയിൽ നിന്ന് ജനങ്ങൾക്ക് നീതി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നീ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളാണ് ഈ വർഷം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: