Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ബിസിനസ് അനലിറ്റിക്‌സിലും ഇന്റര്‍നാഷണല്‍ ബിസിനസിലും എംബിഎ; നവംബര്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2024, 11:19 am IST
in Education
  • പ്രവേശനം ഐഐഎഫ്ടി ഡല്‍ഹി, കൊല്‍ക്കത്ത കാമ്പസുകളില്‍
  • 2025-27 വര്‍ഷത്തെ വിജ്ഞാപനം, പ്രോസ്‌പെക്ടസ് www.iift.ac.in ല്‍
  • അപേക്ഷാ ഫീസ് 3000 രൂപ, എസ്‌സി/എസ്ടി/ പിഡബ്ല്യുഡി/ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 1500 രൂപ
  • നവംബര്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അന്തര്‍ദേശീയ വ്യവസായ-വാണിജ്യമേഖലകളിലുള്ള കോര്‍പ്പറേറ്റ്/മള്‍ട്ടിനാഷണല്‍ കമ്പനികളിലും മറ്റും മാനേജ്‌മെന്റ് ട്രെയിനി, ബിസിനസ് എക്‌സിക്യൂട്ടീവ്, മാനേജര്‍ മുതലായ തസ്തികകളില്‍ മികച്ച കരിയറിന് വഴിയൊരുക്കുന്ന 2025-27 വര്‍ഷത്തെ ബിസിനസ് അനലിറ്റിക്‌സ്, ഇന്റര്‍നാഷണല്‍ ബിസിനസ് റഗുലര്‍ എംബിഎ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐഐഎഫ്ടി) അതിന്റെ ദല്‍ഹി, കൊല്‍ക്കത്ത കാമ്പസുകളിലായാണ് പഠനാവസരമൊരുക്കിയിട്ടുള്ളത്. കഴിഞ്ഞ ബാച്ചില്‍ പഠിച്ചിറങ്ങിയവര്‍ക്ക് കാമ്പസ് പ്ലേസ്‌മെന്റിലൂടെ 25-85 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളത്തില്‍ ജോലി നേടാനായിട്ടുണ്ട്. ബിസിനസ് അനലിറ്റിക്‌സ് എംബിഎകാര്‍ക്ക് ഇ-കോമേഴ്‌സ്, ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങളിലും ലോജിസ്റ്റിക്‌സ്, ഹെല്‍ത്ത് കെയര്‍ മേഖലകളിലും മറ്റും ബിസിനസ്/ഡാറ്റാ അനലിസ്റ്റ്, ബിസിനസ് എക്‌സിക്യൂട്ടീവ് അടക്കമുള്ള തസ്തികകളിലാണ് അവസരം.

എംബിഎ-ഇന്റര്‍നാഷണല്‍ ബിസിനസ്: രണ്ടുവര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ പ്രോഗ്രാം ഐഐഎഫ്ടിയുടെ ന്യൂദല്‍ഹി, കൊല്‍ക്കത്ത കാമ്പസുകളിലാണുള്ളത്. ദല്‍ഹിയില്‍ 240, കൊല്‍ക്കത്തയില്‍ 240 എന്നിങ്ങനെ ആകെ 480 സീറ്റുകള്‍. ട്യൂഷന്‍ ഫീസ്, ബോര്‍ഡിങ്, ലോഡ്ജിങ് അടക്കം 22 ലക്ഷം രൂപയോളം മൊത്തം കോഴ്‌സ് ഫീസായി നല്‍കേണ്ടിവരും. കൃത്യമായ ഫീസ് അഡ്മിഷന്‍ ഓഫര്‍ലറ്ററിലുണ്ടാവും. പട്ടികജാതി/വര്‍ഗ്ഗ/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ട്യൂഷന്‍ ഫീസില്‍ 50% ഇളവ് ലഭിക്കും.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 50%മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 45%മാര്‍ക്ക് മതി. അവസാന വര്‍ഷം ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2025 ഒക്‌ടോബര്‍ 31 നകം യോഗ്യത തെളിയിച്ചാല്‍ മതി. പ്രായപരിധിയില്ല. ഐഐഎം-ക്യാറ്റ് 2024 സ്‌കോര്‍ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യൂവും നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് അഡ്മിഷന്‍.

എംബിഎ-ബിസിനസ് അനലിറ്റിക്‌സ്: രണ്ടു വര്‍ഷത്തെ ഫുള്‍ടൈം നോണ്‍ റസിഡന്‍ഷ്യല്‍ പ്രോഗ്രാം. ദല്‍ഹി കാമ്പസിലാണ് കോഴ്‌സുള്ളത്. സീറ്റുകള്‍-60. ട്യൂഷന്‍ ഫീസ് അടക്കം മൊത്തം കോഴ്‌സ് ഫീസ് 18 ലക്ഷം രൂപയോളമാവും. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് ട്യൂഷന്‍ ഫീസില്‍ 50% ഇളവുണ്ട്.

യോഗ്യത- 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത സര്‍വകലാശാല ബിരുദം. മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദ തലത്തില്‍ ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും ഡിസിപ്ലിനില്‍ ബിടെക്/ബിഇ മൊത്തം 50% മാര്‍ക്കില്‍/ 5.0 സിജിപിഎയില്‍ കുറയാതെ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം (പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം). പ്രായപരിധിയില്ല.

ഐഐഎം ക്യാറ്റ്-2024 സ്‌കോര്‍ ഉപയോഗിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യൂവും നടത്തിയാണ് സെലക്ഷന്‍.

അപേക്ഷ: രണ്ട് പ്രോഗ്രാമുകളുടെയും 2025-27 വര്‍ഷത്തെ പ്രോസ്‌പെക്ടസ് www.iift.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ 22 വരെ അപേക്ഷിക്കാം.

അപേക്ഷാ ഫീസ്: എംബിഎ (ഐബി)യ്‌ക്ക് ജനറല്‍/ഒബിസി നോണ്‍ക്രീമിലെയര്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 3000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്‍സ് ജന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 1500 രൂപ.

എംബിഎ ബിസിനസ് അനലിറ്റിക്‌സിന് യഥാക്രമം 2000 രൂപ, 1000 രൂപ എന്നിങ്ങനെ മതി.

വിദേശ/എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്ക് എംബിഎ (ഐബി)യ്‌ക്ക് അപേക്ഷാ ഫീസ് 200 യുഎസ് ഡോളറാണ് (16000 രൂപ). ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ജനുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയാണ് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് സൗകര്യം ലഭിക്കുക.

 

Tags: MBABusiness Analytics and International Business
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ സ്പോട്ട് അഡ്മിഷന്‍ ഇന്റര്‍വ്യൂ ജൂണ്‍ 2ന്

Kerala

സര്‍വകലാശാലയുടെ വീഴ്ചയ്‌ക്ക് വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുന്നത് നീതിയല്ലെന്ന് ലോകയുകത, പുനഃപരീക്ഷയെഴുതാത്ത വിദ്യാര്‍ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കണം

Kerala

ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം: നടപടിയെടുക്കാനുളള നീക്കം സര്‍വകലാശാലയുടെ മുഖം രക്ഷിക്കാനെന്ന് അധ്യാപകന്‍

Kerala

എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം: അധ്യാപകനെ പിരിച്ചുവിട്ടേക്കും

Kerala

കേരളസർവ്വകലാശാല: മൂല്യ നിർണയത്തിന് കൊണ്ടുപോയ 71 എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ അധ്യാപകന്റെ കൈയിൽ നിന്ന് നഷ്ടമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.