Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഭാരതത്തിന് ചരിത്ര നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2024, 09:31 am IST
inEditorial

ലോകത്തെ വീണ്ടും അമ്പരപ്പിച്ചുകൊണ്ട് സൈനിക സാങ്കേതിക വിദ്യയില്‍ ഭാരതത്തിന് മറ്റൊരു വലിയ നേട്ടം. ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഈ സുപ്രധാന സാങ്കേതികവിദ്യ സ്വന്തമാക്കിയ ലോകശക്തികളായ അമേരിക്ക, റഷ്യ, ചൈന എന്നിവര്‍ക്കൊപ്പം നമ്മുടെ രാജ്യവും. ഭാരതം പൂര്‍ണമായും തദ്ദേശീയമായാണ് മിസൈല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പ്രതീക്ഷിച്ച എല്ലാ മാനദണ്ഡങ്ങളും പൂര്‍ണമായി പൂര്‍ത്തിയാക്കിയാണ് പരീക്ഷണം സഫലമായത്.

പരമ്പരാഗത സ്ഫോടക വസ്തുക്കളും ആണവ പോര്‍മുനകളും വഹിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈലുകള്‍ മണിക്കൂറില്‍ 6200 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുക. അതിനാല്‍ത്തന്നെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കൊന്നും ഇവയെ തടയാന്‍ സാധിക്കില്ല. ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് അവയുടെ വേഗത, കൃത്യത, റേഞ്ച് എന്നിവ കാരണം യുദ്ധത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയും. ശബ്ദത്തിന്റെ അഞ്ചു മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്നതും, എവിടെയും മറികടക്കാനാകും എന്നതാണ് പ്രതിരോധ രംഗത്ത് ഏറെ സവിശേഷമായ സാങ്കേതികവിദ്യയാക്കി മാറ്റുന്നത്. ഭാരതത്തിന്റെ സൈനിക സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ പുതിയ അധ്യായമാണിത്.

സ്വാഭാവികമായും അയല്‍രാജ്യങ്ങളായ പാകിസ്ഥാന്റേയും ചൈനയുടേയും നെഞ്ചിടിപ്പ് ഉയര്‍ത്തുന്നതാണ് ഭാരതത്തിന്റെ ചരിത്ര പരീക്ഷണ വിജയം. ഇതുവരെ ഭാരതം നടത്തിയ സൈനിക പരീക്ഷണങ്ങള്‍ പ്രധാനമായും പാകിസ്ഥാനെ മുന്നില്‍ കണ്ടു കൊണ്ടായിരുന്നു. എന്നാല്‍ ചൈനയെക്കൂടി കണ്ടുള്ളതാണ് പുതിയ മിസൈല്‍. ഹൈപ്പര്‍സോണിക് മിസൈലിന്റെ പരിധിയില്‍ ചൈനീസ് പ്രദേശങ്ങള്‍ കൂടി വരും. പാകിസ്ഥാനിലെ കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി, ഫൈസലാബാദ് നഗരങ്ങളെ, കൂടാതെ ടിബറ്റ് പ്രദേശത്തും ആഘാതം സൃഷ്ടിക്കാനാകും.. ടിബറ്റന്‍ മേഖലയിലാണ് ചൈനയുമായി അതിര്‍ത്തി പ്രശ്നമുള്ളത്. അണ്വായുധം ഉള്‍പ്പെടെ വിവിധ തരത്തിലുള്ള പേലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഹൈപ്പര്‍സോണിക് മിസൈല്‍. മിസൈലിന്റെ കൃത്യത, സഞ്ചാരഗതി, ആഘാതം എന്നിവയെല്ലാം പ്രതീക്ഷിച്ചതിനുമപ്പുറവും. പാകിസ്ഥാനേയും ചൈനയേയും അമ്പരപ്പിക്കാന്‍ ഇതുതന്നെ ധാരാളം. മികച്ച സാങ്കേതികവിദ്യയുമായി വലിയ സൈനിക ശക്തിയായി ഭാരതം മുന്നോട്ട് പോകുന്നത് സഹിക്കാന്‍ രണ്ടു രാജ്യങ്ങള്‍ക്കും കഴിയില്ല. ഭാരതം ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യ സ്വന്തമാക്കിയത് വലിയ ഭീഷണിയാണെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചുകഴിഞ്ഞു.

ലോകത്തെ മുന്‍ നിര സാമ്പത്തിക ശക്തിയായി മാറാന്‍ കുതിക്കുന്ന രാജ്യത്തിന് സൈനിക കരുത്തിലും മുന്‍നിരയില്‍ എത്തേണ്ടത് അനിവാര്യമാണ്. സൈനിക മേഖലയില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകള്‍ അനുദിനം മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിനനുസരിച്ച് മാറ്റത്തിന് തയ്യാറായില്ലെങ്കില്‍ സമഗ്ര മുന്നേറ്റം അസാധ്യമാകും. പരമ്പരാഗത ആയുധങ്ങള്‍ക്ക് പുറമെ കൂടുതല്‍ അപ്രതിരോധ്യമായ ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണ് ലോകശക്തികള്‍. ലോക ശക്തിയായി രൂപപ്പെടുന്ന ഭാരതത്തിനും തോളോടു തോള്‍ ചേര്‍ന്നേ പറ്റൂ. യുദ്ധത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം അതിലൊന്നാണ്. ഭാരതത്തിന് ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ വിജയിക്കുകയും സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുകയും വേണം.

Tags: India's historic achievementmissile technology
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.