കോട്ടയം: ശബരിമല അയ്യപ്പന്മാര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. സന്നിധാനം, പമ്പ ഇടത്താവളങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സൗകര്യങ്ങള്‍ പൂര്‍ണ്ണമായിട്ടില്ല. സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യുന്നതില്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും കാട്ടിയ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ക്കു കാരണം.
ടാപ്പില്ലാത്ത ശുചിമുറികള്‍ കുടിവെള്ളം മുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍വരെ ഇല്ലാത്ത ഇടത്താവളങ്ങള്‍ തുടങ്ങി അസൗകര്യങ്ങളും കെടുകാര്യസ്ഥതയുമാണ് നടമാടുന്നത്. അയ്യപ്പന്മാര്‍ക്ക് വ്രതഭംഗം ഉണ്ടാകാത്ത ശുദ്ധഭക്ഷണവും കുടിവെള്ളവും വൃത്തിയുള്ള ശൗചാലയങ്ങളും ഉറപ്പാക്കണം. മണ്ഡലകാലം മുഴുവന്‍ വ്രതം ഉറപ്പാക്കാന്‍ യോഗം ഹിന്ദു സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന ഉപാധ്യക്ഷന്‍ ജി.കെ. സുരേഷ് ബാബു പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.എസ് നാരായണന്‍ ആമുഖ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക