ന്യൂദല്‍ഹി: ചൈനയും അമേരിക്കയും റഷ്യയും ബ്രിട്ടനും ജര്‍മനിയും കാനഡയും ജപ്പാനും യൂറോപ്യന്‍ യൂണിയനും സൗദി അറേബ്യയും അടക്കം 20 രാജ്യങ്ങളുടെ കൂട്ടായ്മ ജി20ലെ സാമ്പത്തിക വളര്‍ച്ചയില്‍ ഒന്നാമതായി ഭാരതം.
2024ല്‍ ഭാരതം ഏഴു ശതമാനം വളര്‍ച്ച നേടുമെന്നാണ് കണക്ക്. അഞ്ചു ശതമാനം വളര്‍ച്ചയുമായി ഇന്തോനേഷ്യയാണ് രണ്ടാമത്. ചൈന 4.8 ശതമാനവുമായി മൂന്നാമതുണ്ട്. യുഎസ് എട്ടാം സ്ഥാനത്താണ്, 2.8 ശതമാനം.
ഒന്നര ശതമാനം വളര്‍ച്ചയോടെ സൗദി പതിനൊന്നാം സ്ഥാനത്ത്. വേള്‍ഡ് ഇക്കണോമിക്സ് ഔട്ട്ലുക്കിലാണ് ഇത്. വിശദ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ടു.
ബ്രിട്ടനെ പിന്നിലാക്കി ഭാരതം ലോകത്തെ അഞ്ചാം സാമ്പത്തിക ശക്തിയായിരുന്നു. അടുത്ത വര്‍ഷത്തോടെ ജപ്പാനെ പിന്തള്ളി ഭാരതം നാലാമതെത്തുമെന്നാണ് ലോക ബാങ്ക് അടക്കമുള്ളവ പ്രവചിച്ചിരിക്കുന്നത്. ഇതിനിടെയാണ് ജി20 രാജ്യങ്ങളുടെ വളര്‍ച്ചക്കണക്കു പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: