Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിനിമ വിനോദത്തിനൊപ്പം സംസ്‌കാരത്തിനുംസമൂഹത്തിനും ഹിതകരമായത് കൂടിയാവണം; ഒടിടിയില്‍ നിയമപരമായ നിരീക്ഷണം വേണം: നരേന്ദ്ര കുമാര്‍

Janmabhumi Online by Janmabhumi Online
Nov 19, 2024, 06:28 am IST
in India
ലഖ്‌നൗ ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ യൂണിവേഴ്സിറ്റിയിലെ ദ്വിദിന അവധ് ചിത്ര സാധന ഫിലിം ഫെസ്റ്റിവല്‍ ആര്‍എസ്എസ് അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് നരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ലഖ്‌നൗ ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ യൂണിവേഴ്സിറ്റിയിലെ ദ്വിദിന അവധ് ചിത്ര സാധന ഫിലിം ഫെസ്റ്റിവല്‍ ആര്‍എസ്എസ് അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് നരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ലഖ്നൗ: സിനിമ വിനോദത്തിനൊപ്പം സംസ്‌കാരത്തിനുംസമൂഹത്തിനും ഹിതകരമായത് കൂടിയാവണമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹ പ്രചാര്‍ പ്രമുഖ് നരേന്ദ്രകുമാര്‍. സമാജിക പുരോഗതിക്ക് വിഘാതമാകുന്ന ഘടകങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുന്നത് നിയന്ത്രിക്കാന്‍ സംവിധാനം വേണം. ഒടിടി പ്ലാറ്റ്‌ഫോമില്‍ നിയമപരമായ നിരീക്ഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ലഖ്‌നൗ ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ യൂണിവേഴ്സിറ്റിയിലെ അടല്‍ ബിഹാരി വാജ്പേയ് ഓഡിറ്റോറിയത്തില്‍ നടന്ന ദ്വിദിന അവധ് ചിത്ര സാധന ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.

സിനിമകള്‍ ആളുകളെ പ്രചോദിപ്പിക്കാനും സാമൂഹിക ജീവിതത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാനും കഴിയുംവിധം വ്യക്തികളെ സ്വാധീനിക്കുന്നതാവണം. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ സിനിമ വലിയ സംഭാവന നല്കിയിട്ടുണ്ട്. യുവാക്കളെ സ്വാതന്ത്ര്യത്തിനായി പ്രചോദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അക്കാലത്ത് സിനിമകള്‍ ചെയ്തിരുന്നത്. അതോടൊപ്പം സാമൂഹിക തിന്മകളെ തുടച്ചുനീക്കുന്നതിലും സിനിമകള്‍ പ്രധാന പങ്കുവഹിച്ചു.

എല്ലാവര്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട്. ആളുകള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവകാശവുമുണ്ട്. എന്നാല്‍ സമൂഹത്തിന്റെ ഭാഗമാണെന്നും സമൂഹത്തിന് വേണ്ടിയാണെന്നുമുള്ള ഭാവത്തോടെയാകണം ഉള്ളടക്കം തയാറാക്കേണ്ടത്, നരേന്ദ്രകുമാര്‍ പറഞ്ഞു.

ഇന്ന് നല്ല സിനിമകള്‍ ധാരാളം പുറത്തുവരുന്നുണ്ട് യുവാക്കള്‍ അവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം. നല്ല ഉള്ളടക്കമില്ലാത്ത സിനിമയെക്കുറിച്ചും നമ്മള്‍ പറയണം. സിനിമാ നിര്‍മാണത്തില്‍ ഭാരതീയ കാഴ്ചപ്പാട് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ കാഴ്ചപ്പാടില്‍ സിനിമ സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. ദേവര്‍ഷി നാരദന്‍ പത്രപ്രവര്‍ത്തനത്തിന്റെ പിതാവ് എന്നതുപോലെ ദാദാസാഹിബ് ഫാല്‍ക്കെ ആയിരുന്നു ആദ്യത്തെ ഭാരതീയ ചലച്ചിത്ര നിര്‍മാതാവ്. അദ്ദേഹം ആദ്യമായി നിര്‍മിച്ച ചിത്രം രാജാ ഹരിശ്ചന്ദ്രയാണ്. സത്യത്തിന്റെ മൂര്‍ത്തിയായിരുന്നു ഹരിശ്ചന്ദ്രന്‍. ഭാരതീയ സംസ്‌കാരത്തിനും രാഷ്‌ട്രത്തിനും വേണ്ടി സ്വന്തം കുടുംബത്തെയും സ്വയം ത്യജിക്കേണ്ടി വന്നാലും പിന്നോട്ട് പോകരുതെന്ന പാഠമാണ് ഈ സിനിമ നല്കിയത്, അദ്ദേഹം പറഞ്ഞു.
നല്ല സിനിമകള്‍ക്ക് ഗവേഷണാടിസ്ഥാനത്തിലുള്ള എഴുത്ത് ഉണ്ടാകണമെന്നും ചലച്ചിത്രനിര്‍മാണത്തില്‍ ഗവേഷണത്തിനും എഴുത്തിനും ഏറെ പ്രാധാന്യമുണ്ടെന്നും വിശിഷ്ടാതിഥിയായ ചലച്ചിത്ര നിര്‍മാതാവ് അതുല്‍ പാണ്ഡെ പറഞ്ഞു.

ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എന്‍.എം.പി. വര്‍മ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അവധ് ചിത്ര സാധനയുടെ അധ്യക്ഷന്‍ ഡോ. ഗോവിന്ദ് പാണ്ഡെ ചലച്ചിത്രമേളയില്‍ അവതരിപ്പിച്ച ചിത്രങ്ങളെക്കുറിച്ച് വിശദീകരിച്ചു. ലഖ്നൗവിലെ ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ യൂണിവേഴ്സിറ്റിയിലെ അവധ് ചിത്ര സാധനയുടെയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് രണ്ട് ദിവസത്തെ ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്.

Tags: Indian CinemaNARENDRA KUMAROTT needs legal oversightRSS Akhil Bharatiya co-prachar pramukh Narendra KumarAvadh Chitra Sadhana Film Festival
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സിനിമയിൽ നിന്ന് പാകിസ്ഥാൻ നടി ഹനിയ ആമിറിനെ ഒഴിവാക്കി

India

ദേശഭക്തി സിനിമകളിലൂടെ പ്രശസ്തനായ മനോജ് കുമാര്‍ അന്തരിച്ചു, ഇന്ത്യന്‍ സിനിമയുടെ ഐക്കണ്‍ എന്ന് പ്രധാനമന്ത്രി

Entertainment

കീർത്തിയുടെ വിവാഹ വസ്ത്രം നെയ്‌തെടുത്തത് 405 മണിക്കൂറെടുത്ത് :പ്രണയ കവിത സ്വർണനൂലിൽ തുന്നി

Entertainment

ഐശ്വര്യ റായ് എന്റെ അമ്മ, ഞാന്‍ ജനിക്കുന്നത് അവരുടെ 15-ാമത്തെ വയസിൽ’; ബോളിവുഡിനെ ഞെട്ടിച്ച ആ അവകാശവാദം വൈറലാകുന്നു

Entertainment

പഴുതാര മീശയുമായി നിൽക്കുന്ന ഈ കുറുമ്പിയെ മനസ്സിലായോ? സൂപ്പർസ്റ്റാറാണ് കക്ഷി

പുതിയ വാര്‍ത്തകള്‍

രാംനഗർ ജില്ലയുടെ പേര് മാറ്റി കർണാടക സർക്കാർ : പുതിയ പേരിടാൻ നിർദ്ദേശം നൽകിയത് കോൺഗ്രസ് ഉപമുഖ്യൻ ഡി കെ ശിവകുമാർ

ഹരിയാനയിലെ ഇഷ്ടിക ചൂളയിൽ നിന്നും അറസ്റ്റ് ചെയ്തത് 59 ബംഗ്ലാദേശികളെ : സ്ത്രീകളും കുട്ടികളുമടക്കം ഏവരും ഇന്ത്യയിലെത്തിയിട്ട് പത്ത് വർഷം

മേഘാലയയിൽ നേരിയ ഭൂചലനം : ഹിമാലയൻ മേഖലയിലെ ടെക്റ്റോണിക് പ്രവർത്തനങ്ങൾ ഭൂകമ്പ സാധ്യത വർധിപ്പിക്കുന്നു 

ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകളും മിസൈലുകളും : ജനം അഭയം തേടിയത് മെട്രോ സ്റ്റേഷനുകളിൽ

തീവ്രവാദികളെയും സാധാരണക്കാരെയും ഒരു പോലെ കാണുന്ന പാകിസ്ഥാന് പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കാൻ യോഗ്യതയില്ല : യു എൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യ 

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ മഴയില്‍ തകര്‍ന്നു

സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)

പാകിസ്ഥാനില്‍ കര്‍ഷകകലാപം; സിന്ധുനദീജലം കൂടി കിട്ടിയില്ലെങ്കില്‍ പാകിസ്ഥാന്‍ തകരും

മുഖ്യമന്ത്രി മലക്കം മറിഞ്ഞു,ദേശീയപാത വികസനം വികസന നേട്ടമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

കാറിന്റെ ഇന്ധന ടാങ്കിലിരുന്ന നോസില്‍ തലയില്‍ വന്നിടിച്ച് പെട്രോള്‍ പമ്പ്ജീ വനക്കാരന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies