പത്തനംതിട്ട: ശബരിമലയില്‍ പൊലീസുകാര്‍ക്ക് എലിയുടെ കടിയേറ്റു. സന്നിധാനം പൊലീസ് ബാരക്കില്‍ ഉറങ്ങുന്നതിനിടെ ആണ് ഏഴ് പൊലീസുകാരെ എലി കടിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ഡ്യൂട്ടി കഴിഞ്ഞ് ബാരക്കില്‍ ഉറങ്ങുകയായിരുന്ന പൊലീസുകാര്‍ക്കാണ് എലിയുടെ കടിയേറ്റത്.ഇവര്‍ സന്നിധാനം സര്ക്കാര്് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.
പൊലീസുകാരുടെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് നേരത്തെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ഘട്ടത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് എലിയുടെ കടിയേറ്റത്.
അതേസമയം പതിനെട്ടാം പടിയിലെ പൊലീസിന്റെ ഡ്യൂട്ടി സമയം കുറയ്ക്കാനുള്ള തീരുമാനം വിജയം കണ്ടിട്ടുണ്ട്. 20 മിനിറ്റ് ഡ്യൂട്ടി സമയം 15 മിനിറ്റായിട്ടാണ് കുറച്ചത്. പതിനെട്ടാം പടിയിലൂടെ മിനിറ്റില്‍ 80 പേരെ വരെ കടത്തിവിടാന്‍ പൊലീസിന് കഴിയുന്നുണ്ട്. അതിനാല്‍ ഭക്തര്‍ക്ക് ഏറെ സമയം ക്യൂ നില്‍ക്കേണ്ടി വരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: