ന്യൂദല്‍ഹി: നിക്ഷേപത്തിലൂടെ തൊഴിലും വികസന ത്തിലൂടെ അന്തസും സംയോജിപ്പിച്ചുള്ള വികസന മാതൃകയാണ് കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുസ്ഥാന്‍ ടൈംസ് നേതൃ ഉച്ചകോടി 2024നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നിക്ഷേപത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, അത് വികസനത്തിലേക്ക് നയിക്കും. വികസനം പൗരന്മാരുടെ അന്തസ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്കായി വലിയ തുക ചെലവഴിക്കുക, വലിയ തുക ലാഭിക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാനസമീപനമാണ്. 2014 ല്‍ 16 ലക്ഷം കോടി രൂപയായിരുന്ന കേന്ദ്ര ബജറ്റ് ഇന്ന് 48 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2013-14ല്‍ 2.25 ലക്ഷം കോടി രൂപയായിരുന്ന മൂലധനച്ചെലവ് ഇത്തവണ 11 ലക്ഷം കോടിയിലധികം രൂപയാണ്. പുതിയ ആശുപത്രികള്‍, സ്‌കൂളുകള്‍, റോഡുകള്‍, റെയില്‍വേ, ഗവേഷണ സൗകര്യങ്ങള്‍ തുടങ്ങി നിരവധി പൊതുഅടിസ്ഥാന സൗകര്യങ്ങള്‍ക്കായി മൂലധനച്ചെലവ് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം വഴി ചോര്‍ച്ച തടയാനായെന്നും ഇതിലൂടെ 3.5 ലക്ഷം കോടി രൂപ ലാഭിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തുവര്‍ഷംമുമ്പ്, ഭാരതത്തില്‍ ഇത്രയും വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഭാരതത്തിന്റെ മുന്നേറ്റം വലിയ സ്വപ്നങ്ങള്‍ കാണാനും അത് സഫലീകരിക്കാനും പ്രചോദിപ്പിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്മരണിക തപാല്‍ സ്റ്റാമ്പും അദ്ദേഹം പു
റത്തിറക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക