ശബരിമല: സന്നിധാനത്തു തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് അഞ്ച് ജില്ലകളിലെ 15 ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ കൂടുതല്‍ സ്വകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ കഴിയുംവിധം ഇടത്താവളങ്ങളിലെല്ലാം ടിവിയും സ്ഥാപിച്ചിട്ടുണ്ട്.
പെരിനാട് എച്ച്.എസ് മൈതാനം, പെരിനാട് ശബരി ശരണാ ശ്രമം, അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം, മണിയാര്‍ പി.ഐ.പി മൈതാനം, പത്തനംതിട്ട ശബരിമല ഇടത്താവളം, പന്തളം വലിയ കോയിക്കല്‍ ക്ഷേത്ര മൈതാനം, ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രം, മുരിങ്ങമംഗലം ക്ഷേത്രം, മഠത്തിക്കാവ് ക്ഷേത്രം, മലയാലപ്പുഴ ക്ഷേത്രം, അയിരൂര്‍ പുതിയകാവ് ദേവീ ക്ഷേത്രം, രാമപുരം ക്ഷേത്രം, തിരുവല്ലനഗരസഭ സ്റ്റേഡിയം, ഇടിഞ്ഞില്ലം ശാസ്താ ക്ഷേത്രം, മീന്തലക്കര ക്ഷേത്രം, വടശ്ശേരിക്കര സ്‌കൂള്‍ മൈതാനം, പെരിനാട് കാര്‍മ്മല്‍ എന്‍ജിനീയറിംഗ് കോളേജ് മൈതാനം, എന്നിവയാണ് പത്തനംതിട്ട ജില്ലയിലെ ഇടത്താവളങ്ങള്‍.
ചെങ്ങന്നൂര്‍, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, അമ്പലപ്പുഴ, തുറവുര്‍ എന്നിവയാണ് ആലപ്പുഴ ജില്ലയിലെ ഇടത്താവളങ്ങള്‍. കോട്ടയം ജില്ലയില്‍ തിരുനക്കര, വൈക്കം, ഏറ്റുമാനൂ
ര്‍ ക്ഷേത്രങ്ങളിലും ഇടുക്കിയില്‍ വണ്ടിപ്പെരിയാര്‍, എരുമേലി, കുമളി, സത്രം, കൊല്ലം ജില്ലയില്‍ കൊട്ടാരക്കര, പുനലൂര്‍, ആര്യങ്കാവ് എന്നിവിടങ്ങളിലെ ഇടത്താവളങ്ങളിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
തിരക്ക് അധികമായാല്‍ നിയന്ത്രിക്കാന്‍ 60 പോലീസുകാരെ സന്നിധാനത്തും മണിയാര്‍ ക്യാമ്പില്‍ 120 സേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കമ്പനിയും റിസര്‍വ് ആയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക