കോഴിക്കോട്: ഫിസിക്കല്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ഡോ. ജി.പി. ഗൗതം അവാര്‍ഡിന് തൃശൂര്‍ സെന്റ് മേരീസ് കോളജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വകുപ്പ് മേധാവി അനു ഡി. ആലപ്പാട്ട് തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന, ദേശീയ, അന്തര്‍ദേശിയ തലങ്ങളില്‍ സെന്റ് മേരിസ് കോളജിനെ മികച്ച കായിക നേട്ടങ്ങളിലേക്ക് നയിച്ചതാണ് കായികാധ്യാപക മികവിനുള്ള പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോള്‍ കീരിടം നേടിയ കേരളാ ടീമിന്റെ അസിസ്റ്റന്റ് കോച്ച് എ.വി. ദേവസിക്കുട്ടിയുടെ മകളും സംസ്ഥാന സ്പോര്‍ട് കൗണ്‍സിലിന്റെ ബാസ്‌ക്കറ്റ്ബോള്‍ പരിശീലകനായ ജോണ്‍സണ്‍ തോമസിന്റെ (സെന്റ് ജോസഫ്‌സ് കോളജ് ഇരിങ്ങാലക്കുട) ഭാര്യയുമാണ് അനു. വരുന്ന 24ന് ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക