ചെന്നൈ: നടി കസ്തൂരിയെ ജയിലിലേക്കയച്ച വിവാദപ്രസ്താവന അവര്‍ നടത്തിയത് തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയുടെ യോഗത്തിലാണ്. പൊതുവേ ഹിന്ദുത്വ കാഴ്ചപ്പാടുകള്‍ ധീരമായി പറയുന്ന നടിയാണ് കസ്തൂരി.
300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടി കസ്തൂരി നടത്തിയ പ്രസംഗത്തിലെ വിവാദഭാഗം. ഹിന്ദു മക്കള്‍ കക്ഷി ചെന്നൈ എഗ് മൂറില്‍ നടത്തിയ യോഗത്തിലായിരുന്നു കസ്തൂരിയുടെ ഈ പ്രസംഗം. ഈ പ്രസംഗത്തില്‍ ഡിഎംകെയ്‌ക്കെതിരെയും കസ്തൂരി ആഞ്ഞടിച്ചിരുന്നു. എന്തുകൊണ്ടാണ് ഡിഎംകെ പ്രവര്‍ത്തകര്‍ സ്വയം തമിഴര്‍ എന്ന് അവകാശപ്പെടാതിരിക്കുന്നത് എന്നാണ് കസ്തൂരിയുടെ ചോദ്യം. പകരം ഡിഎംകെക്കാര്‍ തങ്ങള്‍ ദ്രവീഡിയന്മാരാണെന്നാണ് അവകാശപ്പെടുന്നത്. സ്വയം തമിഴര്‍ എന്ന് അവകാശപ്പെടാന്‍ ഡിഎംകെയ്‌ക്ക് കഴിയാത്തതിനാലാണ് ഇതെന്നും കസ്തൂരി വിമര്‍ശിക്കുന്നു.
പ്രസംഗത്തിലെ വാക്കുകള്‍ സമൂഹത്തെ ഭിന്നിക്കാനുള്ളതാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒളിവില്‍ പോയ കസ്തൂരിയ്‌ക്ക മുന്‍കൂര്‍ ജാമ്യം നിഷേധിച്ചും ശനിയാഴ്ച അവരെ ഹൈദരാബാദില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തതും.
ഇങ്ങിനെയൊക്കെ വിവാദപ്രസംഗം നടത്താന്‍ കസ്തൂരിയ്‌ക്ക് ധൈര്യം പകര്‍ന്ന ഹിന്ദു മക്കള്‍ കക്ഷിയും അതിന്റെ നേതാവ് അര്‍ജുന്‍ സമ്പത്തും ആരാണ് എന്ന് പലരും തിരക്കുകയാണിപ്പോള്‍. അര്‍ജുന്‍ സമ്പത്ത് ആണ് ഹിന്ദു മക്കള്‍ കക്ഷിയുടെ സ്ഥാപകനേതാവ്. തീപ്പൊരി പ്രാസംഗികനും ഉറച്ച ഹൈന്ദവ നിലപാടുകളും ഉള്ള നേതാവാണ്. 1980കളില്‍ ആര്‍എസ് എസ് പ്രചാരകനായിരുന്നു. പിന്നീട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചു ഹൈന്ദവ അവകാശങ്ങളാണ് പാര്‍ട്ടിയുടെ മുഖ്യ അജണ്ട. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നിരവധി പൊലീസ് കേസുകളുള്ള നേതാവാണ് അര്‍ജുന്‍ സമ്പത്ത്. ഹിന്ദു വിരുദ്ധപ്രസംഗം നടത്തി, തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് വിത്തുവിതച്ച തിരുവള്ളുവരുടെ പ്രതിമ കാവി ഷാളില്‍ പൊതിഞ്ഞ് വിവാദമുണ്ടാക്കിയ നേതാവാണ് അര്‍ജുന്‍ സമ്പത്ത്.
ദ്രാവിഡ രാഷ്‌ട്രീയത്തിന് തമിഴ്നാട്ടില്‍ അറുതി വരുത്താന്‍ സമയമായി എന്ന് വിളിച്ചുപറയുന്ന പാര്‍ട്ടിയാണ് ഹിന്ദു മക്കള്‍ കക്ഷിയും അതിന്റെ നേതാവ് അര്‍ജുന്‍ സമ്പത്തും. തീവ്രമായ ഹിന്ദു നിലപാടുകളുടെ പേരിലാണ് നടി കസ്തൂരി അറസ്റ്റ് ചെയ്യപ്പെട്ടത്. ബ്രാഹ്മണര്‍ പുറത്തുനിന്നും വന്നവരല്ലെന്നും നേരത്തെ തമിഴ്നാട്ടില്‍ ഉള്ളവരാണെന്നും കസ്തൂരി അവകാശപ്പെട്ടിരുന്നു.
ശ്രീലങ്കയ്‌ക്ക് സ്വന്തമായ കച്ചൈത്തീവില്‍ അതിക്രമിച്ചു കയറി സമരം ചെയ്തിട്ടുള്ളവരാണ് ഹിന്ദു മക്കള്‍ കക്ഷി. അതുപോലെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജിഎസ് ടിയെ വിമര്‍ശിച്ചതിന് നടന്‍ വിജയിന്റെ സിനിമയ്‌ക്കെതിരെ തിയറ്ററുകള്‍ക്ക് മുന്‍പില്‍ സമരം ചെയ്യുകയും സ്ക്രീനുകള്‍ വലിച്ചുകീറുകയും വരെ ചെയ്തിട്ടുണ്ട് അര്‍ജുന്‍ സമ്പത്തിന്റെ നേതൃത്വത്തിലുള്ള ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: