മുംബൈ:മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിന്റെ ഭാഗമായി യോഗി ആദിത്യനാഥ് നടത്തിയ ‘ഒറ്റക്കെട്ടായ് നിന്നില്ലെങ്കില്‍ ഹിന്ദുസമുദായം തകരും’ എന്ന മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് നടി കങ്കണ റണാവത്ത്. യോഗി ആദിത്യനാഥിന്റെ ഈ മുദ്രാവാക്യം ഹിന്ദു സമുദായത്തോട് ഒന്നിച്ചു നിലകൊള്ളാനുള്ള ആഹ്വാനമാണെന്നും കങ്കണ റണാവത്ത് പറഞ്ഞു.
“കുട്ടിക്കാലം മുതലേ നമ്മെ പഠിപ്പിച്ച മുദ്രാവാക്യം ഐക്യമാണ് നമ്മുടെ കരുത്ത് എന്നതാണ്. നമ്മള്‍ ഒറ്റക്കെട്ടായ് നിലകൊണ്ടാല്‍ നമ്മള്‍ സുരക്ഷിതരാണ്. നമ്മള്‍ ഭിന്നിക്കപ്പെട്ടാല്‍ നമ്മള്‍ മുറിക്കപ്പെടും. ഞങ്ങളുടേത് ഒരു സനാതനി പാര്‍ട്ടിയാണ്. ഈ പാര്‍ട്ടി വിചാരിച്ചാല്‍ പാക് അധീന കശ്മീര്‍ നമുക്ക് സ്വന്തമാക്കാം. അതേ സമയം ഹിന്ദു സമുദായത്തെ വിഭജിക്കാനുള്ള പ്രതിപക്ഷനീക്കം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.” – കങ്കണ പറഞ്ഞു.
വര്‍ഗ്ഗീയതയുടെ നിറമുണ്ടെന്ന് കുറ്റപ്പെടുത്തി ഈ മുദ്രാവാക്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ അധിക്ഷേപിക്കുന്നതിനിടെയാണ് യോഗിക്ക് പിന്തുണയുമായി കങ്കണ എത്തിയത്. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യോഗിയുടെ മുദ്രാവാക്യത്തിന് സമാനമായി ഏക് ഹേ തൊ സേഫ് ഹെ (ഒന്നായ് നിന്നാല്‍ സുരക്ഷിതമായി നില്‍ക്കാം എന്ന മുദ്രാവാക്യവും മോദി മുഴക്കിയിരുന്നു.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: