കൊച്ചി:പെരുമ്പാവൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. എംസി റോഡില്‍ മണ്ണൂര്‍ അന്നപൂര്‍ണ ജംഗ്ഷന് സമീപം രാവിലെ 6.30 ഓടെയാണ് അപകടം.
ഇരിങ്ങാലക്കുടയിലെ ടെക്സ്റ്റൈല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ സഞ്ചരിച്ച കാര്‍ ആണ് എതിരെ വന്ന ലോറിയില്‍ ഇടിച്ചത്.തൊടുപുഴയിലേക്ക് പോവുകയായിരുന്നു ഇവര്‍.കൂട്ടിയിടിയെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും തകര്‍ന്നു.
പരിക്കേറ്റ മുത്തനാംകുഴി പണ്ടാരന്‍ വീട്ടില്‍ അനുരാഗ് മോഹന്‍ (21) പട്ടാമ്പി തൊഴുത്തു പറമ്പില്‍ ജിഷ്ണു (24) വയനാട് അഭിലാഷ് ഭവന് അഭിലാഷ് (24) തൊടുപുഴ അകപറമ്പില് നൗഫല്‍ നാസര്‍ (35) ശ്രീ ഗോകുലം ഗൗതം കൃഷ്ണ (21) എന്നിവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: