പാലക്കാട്: സ്നേഹത്തിന്റെ കടയിൽ സനീപ് വാര്യർക്ക് വലിയ കസേരകൾ കിട്ടട്ടേയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം കേരളത്തിലോ ബിജെപിയിലോ ഒരു ചലനവും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യർ കോൺഗ്രസിൽ നീണാൾ വാഴട്ടെ. സന്ദീപിനെ മുറുകെ പിടിക്കാൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.സുധാകരനോടും പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് അഭ്യർത്ഥിക്കുകയാണ്. പാർട്ടിയിലെ ബലിദാനികളെ വഞ്ചിക്കുന്ന നിലപാടാണ് സന്ദീപ് വാര്യർ ചെയ്തത്.
സന്ദീപിനെതിരെ ബിജെപി നേരത്തെയും നടപടി എടുത്തിരുന്നു. ആ നടപടി എന്തിനായിരുന്നുവെന്ന് വിശദീകരിക്കുന്നില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം മണക്കുന്നു. യുഡി എഫ് തവിടു പൊടിയാകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക