പ്രശസ്ത നോവലിസ്റ്റും കവിയും തപസ്യ പത്തനംതിട്ട ജില്ലാ സമിതി അംഗവുമായ അടൂർ പള്ളിക്കൽ കൈതക്കൽ സോമക്കുറുപ്പ് ( 61) ഹൃദയസംബന്ധമായ അസുഖം മൂലം തിരുവനന്തപുരം എസ് യു റ്റി ആശുപത്രിയിൽ അന്തരിച്ചു.1995ൽ തകഴി ശിവശങ്കരപ്പിള്ളയുടെ അവതാരികയുമായി പ്രസിദ്ധീകരിച്ച സ്പന്ദിക്കുന്ന ഹൃദയങ്ങളാണ് ആദ്യ നോവൽ.
കവി പ്രഭാവർമ്മയാണ് ഇത് പ്രകാശനം ചെയ്തത്. പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഡൽഹിയിൽ ആയിരിന്നു ആദ്യ നിയമനം. ട്രാൻസ്മിഷൻ സൂപ്പർവൈസർ ആയി ഏറെക്കാലം ഡൽഹിയിൽ ആയിരുന്നു ജോലി. തിരുവനന്തപുരം പിടിഐയിൽ നിന്നും വിരമിച്ചതിനുശേഷം സാഹിത്യ രംഗത്ത് സജീവമായി. ചട്ടമ്പിസ്വാമികളുടെ ജീവിത ദർശനത്തെ ഹസ്പദമാക്കി മഹാമുനി എന്ന നോവൽ രചിച്ച് സാഹിത്യലോകത്ത് ശ്രദ്ധേയനായി. മഹാമുനി എന്ന നോവലിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു
.2014 മുതൽ കൈതക്കൽ മഹാമുനി പുരസ്കാരവും പ്രശസ്തി പത്രവും പതിനായരത്തി ഒന്ന് രൂപയും ഗ്രന്ഥകാരൻ ഏർപ്പെടുത്തി. കാഞ്ഞിക്കൽ ദേവി ക്ഷേത്ര സമിതിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത് ‘വിധിയുടെ വിപ്ലവം, ഭൂതക്കാട്, മഹാത്മാവിന്റെ കാൽപാടുകൾ, കാലാന്തരം, കാവ്യ മാനസം എന്നിവയാണ് പ്രധാന നോവലുകൾ ‘ഗ്രാമീണ അന്തരീക്ഷവും ഗ്രാമീണരും നോവലിലെ കഥാപാത്രങ്ങളായി വരുന്നു. 41 കവിതകളുടെ സമാഹാരമായ കൈതക്കൽ കവിതകളും അടുത്തിടെ പ്രകാശനം ചെയ്തു.
ചട്ടമ്പിസ്വാമികളുടെ മഹാസമാധിവാർഷിക ദിനത്തിൽ മഹാഗുരു വർഷം 2024 മഹാമുനി എന്ന നോവലിൻറെ രചനാ മികവിന് പന്മന ആശ്രമത്തിൽ നിന്നു സോമക്കുറുപ്പിന് ലഭിച്ചു. 2009 ൽ ശബരിമല അയ്യപ്പ സ്ത്രോത്രം, ശരണ ഗീതങ്ങൾ എന്നീ കൃതികളുടെ പരിഷ്ക്കരിച്ച പതിപ്പിന്റെ പ്രകാശനവുമായ് ബന്ധപ്പെട്ട് രാജകൊട്ടാരത്തിൽ എത്തിയപ്പോൾ 75 വർഷം മുൻപുള്ള ശബരിമല ക്ഷേത്രത്തിന്റെ ചിത്രം തിരുവതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ സോമക്കുറുപ്പിന് നൽകി.
ഭക്തകവിതാ സമാഹാരമായ ദേവാമൃതം ആറ്റുകാൽ കണ്ണകിയം ഭക്ത കാവ്യവും രചിച്ചു. 29 ശ്ലോകങ്ങളുള്ള ശ്രീ ഗുരുവായുരപ്പൻ സ്ത്രോത്രം വ്യാഖ്യാനം മുൻ മുഖ്യമന്ത്രി കെ കരുണാകരൻ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻമാരായ എം മുകുന്ദൻ, പ്രൊ: ഗുപ്തൻ നായർ കവികളായ ബിച്ചു തിരുമല, ചെമ്മനം ചാക്കോയുമായ് അടുത്ത സൗഹൃദം കൈതയ്ക്കൽ സോമക്കുറുപ്പിന് ഉണ്ടായിരിന്നു. ഭാര്യ: ജയകുമാരി. മക്കൾ: അഭിലാഷ് കുറുപ്പ്, അഖിലേഷ് കുറുപ്പ്’
പ്രതികരിക്കാൻ ഇവിടെ എഴുതുക: