പത്തനംതിട്ട : ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവ് (23) ആണ് മരിച്ചത്.
ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അമ്മു എസ്. സജീവ്.
പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നാണ് അമ്മു വീണത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകവെയാണ് മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക