India

910 ഗ്രാം ഭാരമുള്ള നവജാത ശിശു മരിച്ചതായി ഡോക്ടർമാർ ; സംസ്ക്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾക്കിടെ കുഞ്ഞ് തിരികെ ജീവിതത്തിലേയ്‌ക്ക്

Published by

മരിച്ചതായി ഡോക്ടർമാർ വിധിയെഴുതിയ നവജാത ശിശു സംസ്ക്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾക്കിടെ തിരികെ ജീവിതത്തിലേയ്‌ക്ക് .ആന്ധ്രാപ്രദേശിലെ ചീടിക്കട കണ്ടിവാരം ഗ്രാമവാസി രമ്യയ്‌ക്ക് കഴിഞ്ഞ ദിവസം പിറന്ന മകനാണ് വൈദ്യശാസ്ത്രത്തെയും അമ്പരപ്പിച്ച് ജീവിതത്തിലേയ്‌ക്ക് എത്തിയത് .

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് രമ്യയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . 25 ആഴ്‌ച്ച പ്രായമുള്ള കുഞ്ഞിനെ സിസേറിയൻ വഴിയാണ് പുറത്തെടുത്തത് . 912 ഗ്രാം മാത്രമായിരുന്നു ഭാരം . എന്നാൽ ജനിച്ച് അല്പനേരത്തിനുള്ളിൽ കുഞ്ഞിന് അനക്കമില്ലാതെയായി . ആറ് മണിക്കൂർ നീണ്ട ചികിത്സയ്‌ക്കൊടുവിൽ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ വിധിയെഴുതി . ആശുപത്രി റെക്കോർഡുകളിലും ഇക്കാര്യം രേഖപ്പെടുത്തി . തുടർന്ന് വീട്ടിൽ സംസ്ക്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഇതിനിടെ കുഞ്ഞുമായി മാതാപിതാക്കൾ ആംബുലൻസിൽ വീട്ടിലേയ്‌ക്ക് പുറപ്പെട്ടു. യാത്രയ്‌ക്കിടെ വാഹനം ഉലഞ്ഞപ്പോൾ പിതാവിന്റെ മടിയിലിരുന്ന കുഞ്ഞ് അനങ്ങുകയായിരുന്നു.

തുടർന്ന് ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ നിയോനാറ്റോളജി വിഭാഗത്തിൽ ചികിത്സയിലാണ് കുഞ്ഞ് .

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by