തിരുവനന്തപുരം :കേരളത്തില്‍ മാത്രം ടാറ്റ ഇവി സ്റ്റോറുകളുടെ എണ്ണം നാലായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം കണ്ണൂരിലെ തോട്ടടയിലും തൃശ്ശൂരിലെ കുട്ടനെല്ലൂരിലും പുതിയ രണ്ട് ഇലക്ട്രിക്ക് കാർ ഷോറൂമുകൾ തുറന്നതോടെയാണിത്. രാജ്യത്തെ ഇവി വിപണിയുടെ 5.6 ശതമാനം കേരളത്തില്‍ നിന്നാണ് എന്നതിനാലാണ് ഇവി എക്സ്ക്ലൂസീവ് സ്റ്റോറുകളുടെ കാര്യത്തില്‍ കേരളത്തിന് പ്രാധാന്യം നല്‍കുന്നത്.
ഇലക്ട്രിക്ക് കാർ ഉപഭോക്താക്കൾക്ക് പരമ്പരാഗത വാഹന വിൽപ്പനയ്‌ക്കപ്പുറം ഉയർന്ന നിലവാരത്തിൽ ഉള്ള റീട്ടെയിൽ അനുഭവം നൽകുന്നവനായി ക്രമീകരിച്ചിരിക്കുകയാണ് ടാറ്റയുടെ ഇ വി സ്റ്റോറുകള്‍. 5200 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന കണ്ണൂരിലെ ആദ്യത്തെ സ്റ്റോറിൽ, വില്പനക്ക് പുറമെ സർവീസ് , സ്പേർ പാർട്സ് സൗകര്യങ്ങൾക്കായി പത്ത് പ്രത്യേക സർവീസ് വർക്ക് ഷോപ്പ് ബേയും ഒരുക്കിയിട്ടുണ്ട്.
ഏകദേശം ഇത്ര തന്നെ വിസ്തൃതിയുണ്ട് തൃശൂരിലെ കുട്ടനെല്ലൂരിലെ സ്റ്റോറും. ടാറ്റയുടെ മറ്റ് രണ്ട് ഇവി എക്സ്ക്ലൂസീവ് സ്റ്റോറുകള്‍ ഇടപ്പള്ളി, കളമശ്ശേരി എന്നിവിടങ്ങളിലാണ്. ഇവി ഉപഭോക്താക്കള്‍ക്ക് പരമ്പരാഗ കാര്‍ വില്‍പ്പനയില്‍ നിന്നും ഉപരിയായി ഏറ്റവും മികവുറ്റതും നൂതനവുമായ പര്‍ച്ചേസ്, ഓണര്‍ഷിപ്പ് അനുഭവങ്ങള്‍ ഈ സ്റ്റോറുകളിലൂടെ സ്വന്തമാക്കാം.ഓരോരുത്തര്‍ക്കും ആവശ്യമായ വിവരങ്ങള്‍, അഭിപ്രായങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവ ഏറ്റവും സൗഹൃദപരമായ അന്തരീക്ഷത്തില്‍ ഉറപ്പുവരുത്തുന്ന രീതിയിലാണ് ടാറ്റ ഇവി സ്റ്റോറുകളുടെ രൂപകല്‍പ്പന. ടിയാഗോ , പഞ്ച് , നെക്‌സോൺ , കർവ് എന്നിവയാണ് ഇപ്പോള്‍ ടാറ്റയുടെ വൈദ്യുതികാറുകളില്‍ ഉള്‍പ്പെടുന്നവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: