തിരക്കുപിടിച്ച ജീവിതശൈലിയുടെ ഭാഗമായതോടെ ശരിയായ രീതിയിലുള്ള ആരോഗ്യ സംരക്ഷണമൊന്നും ഇന്ന് ആര്‍ക്കും നടക്കാറില്ല. ഇതിനാല്‍ തന്നെ ചെറിയ കാര്യങ്ങളിലുള്‍പ്പെടെ വല്ലാതെ സ്ട്രെസ്സും ഉത്കണ്ഠയും അനുഭവിക്കുന്നവര്‍ ഏറെയാണ്. പല കാരണങ്ങള്‍ കൊണ്ടാണ് സമ്മര്‍ദ്ദം ഉണ്ടാകുന്നത്. സ്ട്രെസ് കുറയ്ക്കുന്നതിന് ഭക്ഷണങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനും സഹായിക്കുന്ന പഴമാണ് വാഴപ്പഴം. വാഴപ്പഴത്തില്‍ വിറ്റാമിനുകളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കുന്നു.പൊട്ടാസ്യം, വിറ്റാമിന്‍ ബി 6, വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവ അടങ്ങിയ വാഴപ്പഴം സ്മൂത്തികളിലോ ജ്യൂസായോ കുക്കികളിലോ എല്ലാം ചേര്‍ത്ത് കഴിക്കാം. ബേക്ക് ചെയ്ത സാധനങ്ങളും ഉണ്ടാക്കാം. ഉത്കണ്ഠയ്ക്ക് വാഴപ്പഴം കഴിക്കുന്നത് മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുമുള്ള മികച്ച പ്രകൃതിദത്ത പരിഹാരമാണ്. മാനസികാരോ?ഗ്യത്തിന് സഹായിക്കുന്ന വിവിധ വിറ്റാമിനുകളും ധാതുക്കളും സംയുക്തങ്ങളും വാഴപ്പഴത്തിലുണ്ട് അടങ്ങിയിട്ടുണ്ട്.
സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും വാഴപ്പഴം മികച്ചതാണെന്ന് നിരവധി പഠനങ്ങളില്‍ പറയുന്നു. വാഴപ്പഴത്തില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു. കൂടാതെ, മഗ്നീഷ്യം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: