തിരുവനന്തപുരം: കേരള സര്‍വകലാശാല നാലുവര്‍ഷ ബിരുദ കോഴ്‌സിന്റെ ഫീസ് ഘടന കുത്തനെ വര്‍ധിപ്പിച്ചതില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കുന്നു.ഫീസ് വര്‍ദ്ധിപ്പിച്ചതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പരിശോധനയ്‌ക്ക് വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മേല്‍, പരീക്ഷാ കണ്‍ട്രോളറേയും ഫൈനാന്‍സ് ഓഫീസറേയും ചുമതലപ്പെടുത്തി.
സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. പരീക്ഷകളുടെ നടത്തിപ്പ് ചെലവിന് ആനുപാതികമായാണോ ഫീസ് നിശ്ചയിച്ചതെന്നും സംസ്ഥാനത്തെ മറ്റ് സര്‍വകലാശാല കളിലെ ഫീസ് നിരക്കുകള്‍ എത്രയാണ് എന്നും കമ്മിറ്റി പരിശോധിക്കും.
നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ നടപ്പാക്കുമ്പോള്‍ ഫീസ് വര്‍ധന ഉണ്ടാകില്ലെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കെയാണ് ഫീസ് നിരക്കുകള്‍ നാലിരട്ടിയോളം വര്‍ദ്ധിപ്പിച്ചത്. ബിരുദം നാല് വര്‍ഷം ആകുമ്പോള്‍ പരീക്ഷാ നടത്തിപ്പും ചെലവും കുറയുമെന്നും കാര്യങ്ങള്‍ എളുപ്പമാകും എന്നുമായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക