Editorial

ജിഹാദിസത്തിന്റെ വേരറുക്കണം

Published by

ല രൂപഭാവങ്ങളില്‍ മുളപൊട്ടി, വളര്‍ന്നു പന്തലിക്കുന്ന ജിഹാദിസം ഭാരതത്തിന്റെ സാമൂഹ്യജീവിതത്തിന് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. ആഗോളതലത്തില്‍ തന്നെ ഇത് കാന്‍സര്‍ പോലെ പടരുന്നുണ്ടെങ്കിലും ഭാരതത്തില്‍ ഈ ഭീഷണിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഭാരതത്തെ ഇസ്ലാമവത്കരിക്കാന്‍ നൂറ്റാണ്ടുകളായി നടത്തുന്ന ശ്രമങ്ങളെ ഹിന്ദു സംസ്‌കാരവും സനാതന ധര്‍മബോധവും അതിജീവിക്കുന്നതില്‍ അമര്‍ഷവും അസഹിഷ്ണുതയുമുള്ളവരാണ് ജിഹാദികളും അവരുടെ സംരക്ഷകരും. ന്യൂനപക്ഷ പ്രേമത്തിന്റെ മറവില്‍ പ്രീണനരാഷ്‌ട്രീയം കളിക്കുന്നവരുടെ സഹായത്തോടെ, ലക്ഷ്യത്തിന് തൊട്ടടുത്തെത്തി എന്ന് ആശ്വസിച്ചപ്പോള്‍, ഭാരതത്തിലുണ്ടായ ഭരണമാറ്റവും ഹൈന്ദവസമൂഹത്തിലെ ഉണര്‍വും ചെറുത്തുനില്‍പും, അത്തരക്കാരിലുണ്ടാക്കിയ നഷ്ടബോധവും അമര്‍ഷവും പലരീതിയില്‍ പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. നിലതെറ്റിയാല്‍ എന്തും ചെയ്യുമെന്ന മട്ടിലാണ് ഇന്ന് ആ വിഭാഗത്തിന്റെ പോക്ക്. ഭീകരാക്രമണങ്ങളില്‍ നിന്ന് ലൗ ജിഹാദിലേക്കും ലാന്‍ഡ് ജിഹാദിലേക്കും വഖഫ് ജിഹാദിലേക്കും ജനസംഖ്യാ ജിഹാദിലേക്കുമൊക്കെ കടന്ന അവര്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മറ്റും നേരെ തിരിഞ്ഞിരിക്കുന്നു.

ജിഹാദിസത്തിന്റെ ഈ ഭീകരമുഖമാണ് കഴിഞ്ഞദിവസം വിശ്വഹിന്ദു പരിഷത്ത് പുറത്ത് കൊണ്ടുവന്നത്. ലഭ്യമായ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷം 131 ക്ഷേത്രങ്ങള്‍ക്ക് നേരെയാണ് ജിഹാദി ആക്രമണം നടന്നത്. തീര്‍ത്ഥയാത്രകളും ഉത്സവങ്ങളും ഘോഷയാത്രകളും ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ വേറെ. 40 പെണ്‍കുട്ടികള്‍ ഭീകരമായ രീതിയില്‍ കൊല്ലപ്പെട്ടു. മനുഷ്യമനസുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത ക്രൂരതയാണത്രേ അവിടൊക്കെ നടന്നത്. യഥാര്‍ഥ കണക്കുകള്‍ ഇതിലും എത്രയോ വലുതായേക്കാം. ഹൈന്ദവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ക്രൂരതയും തുറന്നുകാണിക്കുന്നതില്‍ പ്രമുഖ മാധ്യമങ്ങള്‍ കാണിക്കുന്ന വിമുഖത യാഥാര്‍ഥ്യത്തെ മറച്ചുവയ്‌ക്കുന്നു. അതേസമയം ജിഹാദികള്‍ ഇരകളായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ജിഹാദിസത്തെ പിഴുതെറിയുക മാത്രമാണ് ഇതിനൊരു പോംവഴി. അതിന് ജനമനസ് ഉണരണം. രാഷ്‌ട്രനന്മയും ദേശീയതയും സ്വത്വവും സ്വാഭിമാനവും തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഭരണസംവിധാനത്തിനേ രാജ്യത്തെ ഈ നീരാളിയില്‍ നിന്നു രക്ഷിക്കാനാവൂ.

പ്രീണനം, വിജയത്തിനുള്ള കുറുക്കുവഴിയായി കണ്ടിരുന്ന കോണ്‍ഗ്രസിനെയും കമ്യൂണിസ്റ്റുകളെയും പോലുള്ള രാഷ്‌ട്രീയകക്ഷികള്‍ ഒരുക്കിയ വളക്കൂറുള്ള മണ്ണിലാണ് ജിഹാദിസം തഴച്ചുവളര്‍ന്നതും നിലനില്‍ക്കുന്നതും. ആ കക്ഷികളും ഇന്ന് നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ്. കോണ്‍ഗ്രസ്മുക്ത ഭാരതവും കമ്യൂണിസ്റ്റ്മുക്ത ഭാരതവും അനിവാര്യമാകുന്നത് ഇവിടെയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by