Kerala

കയര്‍മേഖലയിലെ പ്രതിസന്ധി: പണിമുടക്കിന് സിഐടിയു

Published by

ആലപ്പുഴ: കയര്‍മേഖലയില്‍ കടുത്ത പ്രതിസന്ധി. സംസ്ഥാന സര്‍ക്കാരിനെതിരെ സിഐടിയു പ്രത്യക്ഷ സമരത്തിന്. കയര്‍ തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ അഞ്ചിന് സൂചനാ പണിമുടക്ക് സംഘടിപ്പിക്കാന്‍ കേരള കയര്‍ സെന്റര്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബര്‍ 29, 30 തീയതികളില്‍ വിവിധ മേഖലകളില്‍ യൂണിയനുകളുടെ നേതൃത്വത്തില്‍ വാഹന പ്രചരണ ജാഥകള്‍ സംഘടിപ്പിക്കും. ബിഎംഎസ്, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങിയ യുണിയനുകള്‍ സംയുക്തപ്രക്ഷോഭം തുടങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സിഐടിയുവും സമരം പ്രഖ്യാപിച്ചത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by