ഢാക്ക: രാജ്യത്തിന്റെ ഭരണഘടനയില്‍ തിരുത്തലുകള്‍ വേണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് അറ്റോര്‍ണി ജനറല്‍ എംഡി അസദുസാമാന്. രാജ്യത്തെ ജനസംഖ്യയുടെ 90% മുസ്ലിങ്ങളായതിനാല്‍ ഭരണഘടനയില്‍ നിന്നും മതേതരത്വം എന്ന വാക്ക് നീക്കം ചെയ്യണമെന്നാണ് പ്രധാന ആവശ്യം. ഭരണഘടനയുടെ 15-ാം ഭേദഗതിയുടെ സാധുതയെപ്പറ്റിയുള്ള ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് പരാമര്‍ശം.
മുന്‍പ് ഇവിടെയുള്ളവര്‍ക്ക് അള്ളാഹുവില്‍ അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. അന്ന് എങ്ങനെയായിരുന്നോ അതേപോലെ തന്നെ ഇപ്പോഴും ഉണ്ടാകണമെന്നാണ് ആഗ്രഹം. എല്ലാ മതങ്ങളുടെയും ആചാരങ്ങളില്‍ തുല്യാവകാശവും തുല്യതയും ഭരണകൂടം ഉറപ്പാക്കണമെന്ന് ആര്‍ട്ടിക്കിള്‍ 2 എയില്‍ പറയുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 9 ബംഗാളി ദേശീയതയെക്കുറിച്ച് സംസാരിക്കുന്നു. ഇതുരണ്ടും പരസ്പര വിരുദ്ധമാണെന്നും ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങള്ക്ക് പ്രാധാന്യം നല്‍കണമെന്നും എജി ആവശ്യപ്പെട്ടു.
ഷെയ്ഖ് മുജീബുര്‍ റഹ്മാനെ രാഷ്ട്രപിതാവായി മുദ്രകുത്തുന്നതുള്പ്പെടെയുള്ള പല ഭേദഗതികളും രാജ്യത്തെ വിഭജിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. മതേതരത്വം പരാമര്‍ശിക്കുന്ന ഭരണഘടനയിലെ 15-ാം ഭേദഗതി പിന്‍വലിക്കണം. കെയര്‍ടേക്കര്‍ സര്‍ക്കാരിനെ നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളെ ഹനിക്കുമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: