ന്യൂഡല്‍ഹി: അര്‍വിന്ദര്‍ സിങ് സാഹ്നി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡ് ചെയര്‍മാനായി ചുമതലയേറ്റു. കാണ്‍പൂരിലെ എച്ച്ബി പിടിഐയില്‍ കെമിക്കല്‍ എന്‍ജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1993ലാണ് ഇന്ത്യന്‍ ഓയിലിന്റെ ഭാഗമായത്.
ഇക്കാലയളവില്‍ റിഫൈനറി ഓപ്പറേഷന്‍സ്, സാങ്കേതിക സഹായം, ആരോഗ്യം, സുരക്ഷ, പരിസ്ഥിതി, പെട്രോകെമിക്കല്‍സ് തുടങ്ങിയ രംഗങ്ങളിലെ സുപ്രധാന ചുമതലകള്‍ വഹിച്ചു. നിലവില്‍ ഇന്ത്യന്‍ ഓയില്‍ പെട്രോ കെമിക്കല്‍ വെര്‍ട്ടിക്കലിന്റെ നേതൃസ്ഥാനം വഹിക്കുകയായിരുന്നു. രാജ്യത്ത് ഹരിതോര്‍ജ്ജ പദ്ധതികള്‍ കൊണ്ടുവരുന്നതിലും അദ്ദേഹം സുപ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: