Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൃശ്ചിക വിശേഷത്തിന് ഒരുങ്ങി പാമ്പുംമേക്കാട് മന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2024, 07:06 am IST
in Samskriti

രമേശ് ഇളയിടത്ത്

ആദ്യ കാലം ഇവിടെ പഞ്ഞമായിരുന്നു. ദാരിദ്ര്യം അകറ്റുാന്‍ മനയിലെ മുതിര്‍ന്ന നമ്പൂതിരി തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ഒരു വര്‍ഷം ഭജനമിരുന്നു. ഏഴര വെളുപ്പിന് എഴുന്നേറ്റു കുളിച്ച് തേവാരവും മറ്റു പൂജകളും നടത്തി ക്ഷേത്ര മണ്ഡപത്തിലിരുന്ന് മഹാദേവനെ പ്രാര്‍ത്ഥിക്കുകയായിരുന്നു പതിവ്. നിലാവുള്ള ഒരു രാത്രി കുളിക്കാന്‍ സമയമായെന്ന് നമ്പൂതിരിക്ക് തോന്നി. അതിനായി അദ്ദേഹം ക്ഷേത്രക്കുളത്തില്‍ എത്തി. അപ്പോള്‍ കുളിക്കടവിനു സമീപം തേജസ്വിയായ ഒരാള്‍ നില്‍ക്കുന്നത് നമ്പൂതിരി കണ്ടു. ആരാണെന്നു നമ്പൂതിരി ചോദിച്ചപ്പോള്‍ ഞാനാണെന്നായിരുന്നു മറുപടി. പിന്നെ ആ ആളെ അവിടെയൊന്നും കണ്ടില്ല. പിറ്റേന്നും വെളുപ്പിന് നമ്പൂതിരി കുളിക്കാന്‍ ചെന്നപ്പോള്‍ ആ ആളെ കണ്ടു. താങ്കള്‍ ആരാണെന്ന് നമ്പൂതിരി വീണ്ടും ചോദിച്ചു. ഞാന്‍ സര്‍പ്പരാജനായ വാസുകിയാണെന്ന് ആ ദിവ്യന്‍ പറഞ്ഞു. വാസുകിയാണെങ്കില്‍ യഥാര്‍ത്ഥ രൂപം കാണണമെന്നായി നമ്പൂതിരി. അതോടെ വാസുകി യഥാര്‍ത്ഥ രൂപം കാണിച്ചപ്പോള്‍ നമ്പൂതിരി ഭയഭക്തിബഹുമാനങ്ങളോടെ തൊഴുതു. താന്‍ അവിവേകമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ പൊറുക്കണമെന്നും അപേക്ഷിച്ചു.

അങ്ങേക്ക് എന്ത് വരമാണ് വേണ്ടതെന്ന് വാസുകി നമ്പൂതിരിയോട് ചോദിച്ചു. ”ദാരിദ്ര്യ ദുഃഖം അകറ്റണം, അങ്ങ് എന്നോടൊപ്പം ഇല്ലത്തേക്ക് വരണമെന്നും” നമ്പൂതിരി വാസുകിയോട് പറഞ്ഞു. ദാരിദ്ര്യദുഃഖം അകറ്റാന്‍ മാണിക്യക്കല്ല് തരാമെന്നും ഭജന അവസാനിച്ച് പോകുമ്പോള്‍ കൂടെ വരാമെന്നും വാസുകിയും പറഞ്ഞു. വൃശ്ചിക ഒന്നാം തീയതിയാണ് വാസുകി പാമ്പുംമേക്കാട്ട് മനയിലെ നമ്പൂതിരിക്ക് ദര്‍ശനം നല്‍കിയത്. അതിനെ അനുസ്മരിച്ചാണ് പാമ്പുംമേക്കാട്ട് മനയില്‍ വൃശ്ചികം ഒന്നിന് വിശേഷാല്‍ പൂജകള്‍ നടത്തുന്നതും ഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കുന്നതും.

ഏതാനും ദിവസങ്ങള്‍ക്കു ശേഷം നമ്പൂതിരി ഭജനം അവസാനിപ്പിച്ച് മേക്കാട്ട് മനയിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ഓലക്കുടയില്‍ കയറി ചെറിയ സര്‍പ്പമായി വാസുകിയും പോന്നു. ജ്യോതിഷ വിധി പ്രകാരം വാസുകിയെ നമ്പൂതിരി കിഴക്കിനിയില്‍ പ്രതിഷ്ഠിച്ചു. പിന്നീട് നാഗയക്ഷിയുടേയും പ്രതിഷ്ഠ നടത്തി. പൂജകളും ആരംഭിച്ചു. അതോടെ ഭക്തര്‍ ദര്‍ശനത്തിനായി ഇവിടെ എത്തിത്തുടങ്ങി.

കിളയ്‌ക്കാത്ത ഭൂമി, മോഷ്ടാക്കള്‍ കയറാത്ത മന

സര്‍പ്പങ്ങള്‍ക്ക് ദോഷങ്ങള്‍ ചെയ്യുമെന്നതിനാല്‍ പാമ്പുംമേക്കാട്ട് മനയിലെ പറമ്പില്‍ കുഴി കുത്തുകയൊ, കിളക്കുകയൊ തീ കത്തിക്കുകയൊ ചെയ്യാറില്ല. അതുപോലെ ഇവിടെ മോഷ്ടാക്കളും കയറാറില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതാനും മോഷ്ടാക്കള്‍ ഇവിടെ കയറി. അവര്‍പുറത്തിറങ്ങുവാന്‍ പറ്റാതെ അവിടെത്തന്നെ നേരംവെളുക്കുവോളം ചുറ്റിത്തിരിഞ്ഞു. അങ്ങനെ മോഷ്ടാക്കള്‍ പിടിയിലായി. ഇവിടെ നാഗങ്ങളെ വിളിക്കുക പാരമ്പര്യങ്ങള്‍ എന്നാണ്. മനയില്‍ ജനനം നടന്നാല്‍ ശിശുക്കളെ നോക്കാന്‍ പാരമ്പര്യങ്ങള്‍ എത്തുമെന്നാണ് വിശ്വാസം. ഇവിടുത്തെ ഭരണം രണ്ട് വര്‍ഷം കൂടുമ്പോള്‍ ഓരോ താവഴിക്കായാണ്. ഇപ്പോഴത്തെ ഭരണം പാമ്പുംമേക്കാട്ട് മനയിലെ വല്ലഭന്‍ നമ്പൂതിരിക്കാണ്.

പ്രധാന വഴിപാടുകള്‍
അരിപ്പൊടി, മഞ്ഞള്‍ പൊടി, കദളിപ്പഴം, എണ്ണ, പാലും നൂറും കൊടുക്കല്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍. വീടുകളില്‍ നിന്നും കാവ് മാറ്റുമ്പോള്‍ പാമ്പുംമേക്കാട്ട് മനയിലാണ് എത്തിക്കാറ്. ഇവിടെ അവ പ്രതിഷ്ഠിക്കും. വീട്ടുകാര്‍ക്ക് കാവുകളില്‍ വന്ന് ദര്‍ശനം നടത്താം. വൃശ്ചികം ഒന്ന്, കന്നിമാസത്തിലെ ആയില്യം, മീന മാസത്തിലെ തിരുവോണം മുതല്‍ ഭരണി വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. കൊടുങ്ങല്ലൂര്‍ ഭരണിക്ക് വരുന്ന ഭക്തര്‍ ഇവിടേയും ദര്‍ശനം നടത്താറുണ്ട്.

വൃശ്ചികം ഒന്നിന് (നവംബര്‍-16) കിഴക്കിനിയില്‍ വെളുപ്പിന് വിശേഷാല്‍ പൂജകള്‍ക്കു ശേഷം ഭക്തര്‍ക്ക് ദര്‍ശനത്തിനായി വാതില്‍ തുറന്നുകൊടുക്കും. വൈകീട്ട് അഞ്ച് മണി വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ട്. ഭക്തര്‍ക്കായി പ്രസാദ ഊട്ടും ഉണ്ട്. ഭക്തരെ സ്വീകരിക്കുവാന്‍ പാമ്പുംമേക്കാട്ട് മന ഒരുങ്ങിക്കഴിഞ്ഞു. ഭക്തര്‍ക്ക് സുഗമമ ദര്‍ശനത്തിന് വലിയ പന്തല്‍ നിര്‍മ്മിച്ചു. ഭക്തരെ സഹായിക്കാന്‍ സേവഭാരതി പ്രവര്‍ത്തകര്‍, പോലീസ്, ആരോഗ്യ വകുപ്പ് സേവനം ഉണ്ടാകും. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തും.

തൃശ്ശൂര്‍, ഇരിങ്ങാലക്കുട മുതലായ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊടകര-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത വഴി വടമ ജങ്ഷനിലെത്തി പാമ്പുംമേക്കാട്ട് മനയിലെത്താം. കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയില്‍ നിന്നും വരുന്നവര്‍ക്ക് മാള-പുത്തന്‍ചിറ റോഡ,് കുന്നത്തുകാട് വഴി മനയിലെത്താം.

 

Tags: Devotionalപാമ്പുംമേക്കാട് മനScorpio specialPampummekkad Mana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

Samskriti

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നാമം ചൊല്ലൽ

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.