Kerala

കേരള, കാലിക്കറ്റ് സര്‍വകലാശാലകളിലെ കോളേജുകളില്‍ വ്യാഴാഴ്ച കെ.എസ്.യു പഠിപ്പുമുടക്ക്

Published by

തിരുവനന്തപുരം: നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ മറയാക്കി കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഫീസ് നിരക്ക് കുത്തനെ കൂട്ടിയെന്നാരോപിച്ച് ,വ്യാഴാഴ്ച ഈ സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളില്‍ പഠിപ്പുമുടക്കി പ്രതിഷേധിക്കുമെന്ന് കെ.എസ്.യു.

നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ നിലവില്‍ വരുമ്പോള്‍ ഫീസ് വര്‍ദ്ധന ഉണ്ടാവില്ലെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കെയാണ് ഫീസ് വര്‍ദ്ധിപ്പിച്ചതെന്ന് സംഘടന ആരോപിച്ചു.മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വര്‍ദ്ധന ഉണ്ടായിട്ടുളളതെന്നാണ് ആരോപണം.

യൂണിവേഴ്‌സിറ്റി ഫിനാന്‍സ് കമ്മിറ്റിയുടെ ഉത്തരവ് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി വിരുദ്ധ തീരുമാനം ഉടനടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുമെന്നാണ് കെ എസ് യു അറിയിപ്പ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക