Kerala

സ്‌കൂള്‍ ശാസ്‌ത്രോത്സവം; 27 സ്‌കൂളുകള്‍ക്കും 6 സിബിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി

.ആറ് സിബിഎസ്ഇ സ്‌കൂളുകളുടെ വാഹനമാണ് വിട്ടു നല്‍കുന്നതിനാല്‍ ഈ സ്‌കൂളുകള്‍ക്കാണ് അവധി

Published by

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച് മേള നടക്കുന്ന 27 സ്‌കൂളുകള്‍ക്കും വാഹനം വിട്ട് നല്‍കുന്ന  സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഈ മാസം 15,18 ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലാ കളക്ടര്‍ ആണ് അവധി പ്രഖ്യാപിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന മല്‍സരാര്‍ത്ഥികളെയും അധ്യാപകരെയും ശാസ്ത്രമേള നടക്കുന്ന വിവിധ വേദികളിലും താമസ സ്ഥലത്തും എത്തിക്കുന്നതിന് സിബിഎസ്ഇ സ്‌കൂളുകളുടെ വാഹനം അനുവദിക്കണം.ആറ് സിബിഎസ്ഇ സ്‌കൂളുകളുടെ വാഹനമാണ് വിട്ടു നല്‍കുന്നതിനാല്‍ ഈ സ്‌കൂളുകള്‍ക്കാണ് അവധി.

ഇതുമായി ബന്ധപ്പെട്ട് ആകെ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടാതിരിക്കുന്നതിനുള്ള നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കണം. കളക്ടറുടെ ഉത്തരവില്‍ ഇക്കാര്യവും പറയുന്നുണ്ട്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by