Kerala

വയനാട് പോളിംഗില്‍ ഇടിവ്, ചേലക്കരയില്‍ മികച്ച പോളിംഗ്

Published by

തൃശൂര്‍/വയനാട്: വയനാട് ലോക്‌സഭ മണ്ഡലം തൃശൂരിലെ ചേലക്കര നിയമസഭ മണ്ഡലം എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമാപിച്ചു.

വയനാട്ടില്‍ ഇത്തവണ പോളിംഗ് ശതമാനം കുത്തനെ ഇടിഞ്ഞു.എന്നാല്‍ ചേലക്കരയില്‍ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്.ചേലക്കരയിലെ പല ബൂത്തുകളിലും പോളിംഗ് സമയം കഴിഞ്ഞശേഷവും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് കാണപ്പെട്ടത്.

വോട്ടിംഗ് സമയം കഴിഞ്ഞ ശേഷവും ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അവസരം നല്‍കി.പോളിംഗ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളില്‍ വോട്ടര്‍മാര്‍ കുറവായിരുന്നു.വൈകിട്ട് 6.40വരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്ക് പ്രകാരം വയനാട്ടില്‍ 64.53ശതമാനമാണ് പോളിംഗ്.ചേലക്കരയില്‍ വൈകിട്ട് 6.40 വരെയുള്ള കണക്ക് പ്രകാരം 72.42 ശതമാനമാണ് പോളിംഗ്.ചേലക്കരയില്‍ പോളിംഗ് ശതമാനത്തില്‍ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിട്ടുളളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by