Kerala

കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം; ഇനി മൂന്ന് നാൾ അഗ്രഹാര വീഥികളിൽ ദേവരഥ പ്രദക്ഷിണം

Published by

പാലക്കാട്: മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം. അഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനൊരുങ്ങിക്കഴിഞ്ഞു. ഇന്ന് മുതൽ മൂന്ന് നാൾ കാൽപ്പാത്തിയിലെ അഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. 15ന് വൈകിട്ടാണ് ദേവരഥസംഗമം.

ഇന്ന് രാവിലെ 11നും 12നുമിടയിൽ രഥാരോഹണം നടക്കും. തുടർന്ന് രഥപ്രയാണം. വൈകിട്ട് നാലിന് തേരുമുട്ടിയിൽ നിന്നും വീണ്ടും പ്രയാണം ആരംഭിക്കും. ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രത്തി രാവിലെ 10.30നും 11നുമിടയിൽ തിരുകല്യാണം നടക്കും. രണ്ടാം തേര് ദിവസമായ നാളെ വൈകിട്ട് നാലിന് രഥപ്രയാണം ആരംഭിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ഭക്തരാണ് രഥോത്സവത്തിന് എത്തിച്ചേരുക. ഇനിയുള്ള മൂന്നു നാളൂകൾ കല്പാത്തി ഗ്രാമവീഥികൾ ജനസമുദ്രമാകും. നവംബർ ഏഴിനായിരുന്നു കൽപ്പാത്തി രഥോത്സവത്തിന്റെ കൊടിയേറ്റം. 13ന് തേരുത്സവം, 14ന് രണ്ടാം തേരുത്സവം 15ന് മൂന്നാം തേരുത്സവ ദിനത്തിൽ വൈകീട്ടാണ് ദേവരഥസം​ഗമം. നവംബർ 16ന് രാവിലെ കൊടിയിറങ്ങും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by